|
| വി എസ് ആയി തിലകന്‍ |
| ചൊവ്വ, 29 ഏപ്രില്‍ 2008 ( 11:32 IST ) | |
ആയുധം എന്ന സുരേഷ്ഗോപി ചിത്രത്തില്‍ ഒരു മുഖ്യമന്ത്രി കഥാപാത്രമുണ്ട്. വെളുത്ത ജുബ്ബയും മുണ്ടുമണിഞ്ഞ്, കണ്ണട വച്ച് പരുക്കന്‍ ശബ്ദത്തില്‍ സംസാരിക്കുന്ന ഒരു മുഖ്യമന്ത്രി. ജുബ്ബയുടെ കൈകള്‍ തെറുത്തു കയറ്റി വച്ചിരിക്കും. നരച്ച മുടി വെട്ടിയൊതുക്കി, കണ്ണട വച്ച് കാര്‍ക്കശ്യമായ മുഖഭാവത്തോടെ, ഉറച്ച കാല്‍വയ്പുകളുമായി നടന്നു വരുന്ന മുഖ്യമന്ത്രി. ഒറ്റനോട്ടത്തില്‍ ആരും പറയും, ജനകീയനായ ഈ മുഖ്യമന്ത്രി കഥാപാത്രം വി എസ് അച്യുതാനന്ദന്‍റെ പ്രതിരൂപം തന്നെ എന്ന്. എന്തായാലും ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളത്തിന്‍റെ മഹാനടന്‍ തിലകനാണ്.
“അച്യുതാനന്ദനെ അനുകരിക്കാനല്ല ഞാന്‍ ശ്രമിക്കുന്നത്. അങ്ങനെ ചെയ്താല്‍ അത് മിമിക്രിയായിപ്പോകും. വി എസിന്‍റെ ചില മാനറിസങ്ങളും സ്വഭാവവിശേഷങ്ങളും ഉള്‍ക്കൊള്ളാം. അദ്ദേഹത്തിന്‍റെ താടി ചൊറിയുന്ന സ്വഭാവം, ചില നോട്ടങ്ങള്‍ ഇവയൊക്കെ ഞാന്‍ നോട്ട് ചെയ്തിട്ടുണ്ട്. സഖാവ് മാധവന്‍ എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്” - തിലകന്‍ പറയുന്നു.
എം എ നിഷാദ് സംവിധാനം ചെയ്യുന്ന ആയുധം ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. ഐ ജി ഋഷിരാജ് സിംഗിനെ അനുസ്മരിപ്പിക്കുന്ന ഒരു കഥാപാത്രമാണ് സുരേഷ്ഗോപിക്ക്. പേര് ഡി ഐ ജി ഋഷികേശ്. സമകാലീന സംഭവ വികാസങ്ങള്‍, രാഷ്ട്രീയം എല്ലാം ഈ ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നു. കഥയും തിരക്കഥയും സംവിധായകനായ എം എ നിഷാദിന്‍റേത് തന്നെയാണ്. സംഭാഷണം - ജയസോമ. സഞ്ജീവ് ശങ്കറാണ് ക്യാമറ.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും... |
| |
|
|
|
|
|
|
|