|
| ഇന്ദ്രജിത്തിന് വീണ്ടും തമിഴ് ചിത്രം - സര്‍വം |
| ചൊവ്വ, 29 ഏപ്രില്‍ 2008 ( 14:48 IST ) | |
വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്യുന്ന ‘സര്‍വം’ എന്ന തമിഴ് ചിത്രത്തില്‍ മലയാളി താരം ഇന്ദ്രജിത്ത് ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ആര്യയാണ് ഈ ചിത്രത്തിലെ നായകന്‍. ബില്ലയ്ക്ക് ശേഷം വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ വന്‍ വാര്‍ത്താപ്രാധാന്യമാണ് ചിത്രീകരണത്തിന് മുന്‍പേ സര്‍വം നേടിയെടുക്കുന്നത്.
മലയാളത്തില്‍ ഇമേജ് നോക്കാതെ അഭിനയിക്കുന്ന യുവനടന്‍ എന്ന വിശേഷണം ഏറ്റവും ചേരുക ഇന്ദ്രജിത്തിനായിരിക്കും. നായകനായും വില്ലനായും സഹോദരനായും സഹായിയായുമൊക്കെ ഇന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നു. സൂപ്പര്‍താര ചിത്രങ്ങളിലും ലോ ബജറ്റ് സിനിമകളിലും ഇന്ദ്രജിത്തിന്‍റെ സാന്നിധ്യം കണ്ടെത്താനാകുന്നു. താരസംഘടനായ അമ്മ നിര്‍മ്മിക്കുന്ന ട്വന്‍റി20യില്‍ മറ്റ് യുവനടന്‍മാരൊക്കെ പേരിന് വന്ന് മുഖം കാണിക്കുമ്പോള്‍ ചിത്രത്തിലെ ഏറ്റവും പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന് ചെയ്യുന്നത് ഇന്ദ്രനാണ്.
വിക്രം നായകനാകുന്ന ‘കന്തസാമി’ എന്ന ബിഗ്ബജറ്റ് തമിഴ് ചിത്രത്തില്‍ വില്ലനായും ഇന്ദ്രജിത്ത് അഭിനയിക്കുന്നു. കന്തസാമിയും സര്‍വവും റിലീസാകുന്നതോടെ തമിഴില്‍ സ്ഥാനമുറപ്പിക്കാനാകും എന്ന പ്രതീക്ഷയിലാണ് ഇന്ദ്രജിത്ത്. സര്‍വത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മോഹന്‍ലാലിനെ വിഷ്ണുവര്‍ധന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ലാല്‍ അത് വേണ്ടെന്നു വച്ചു. മോഹന്‍ലാലിനു വേണ്ടി സൃഷ്ടിക്കപ്പെട്ട കഥാപാത്രത്തെയാണോ ഇന്ദ്രജിത്ത് അവതരിപ്പിക്കുക എന്ന കാര്യം അറിവായിട്ടില്ല.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും... |
| |
|
|
|
|
|
|
|