യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
സംഗീതത്തിന്‍റെ പരീക്ഷണശാലയില്‍...
ചൊവ്വ, 29 ഏപ്രില്‍ 2008   ( 17:07 IST )
മുന്‍‌പെങ്ങുമില്ലാത്തത്ര പ്രൊജക്ടുകളാണ് പ്രശസ്ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനെ കാത്തിരിക്കുന്നത്. സിനിമകളും ആല്‍ബങ്ങളും തന്‍റെ സംഗീത അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമൊക്കെയായി റഹ്‌മാന് നിന്നു തിരിയാന്‍ സമയമില്ല. യുവ്‌രാജ്, ഡല്‍ഹി 6, ഗജിനി, ജാനേ തു യ ജാനേ ന എന്നിവയാണ് റഹ്‌മാന്‍ സംഗീതം നല്‍കുന്ന പുതിയ സിനിമകള്‍.

താല്‍ എന്ന സംഗീത വിസ്മയത്തിന് ശേഷം സുഭാഷ് ഘായ് - എ ആര്‍ റഹ്‌മാന്‍ ടീം ഒന്നിക്കുകയാണ് യുവ്‌രാജിലൂടെ. ദില്‍‌സേയ്ക്ക് ശേഷം ഉത്തരേന്ത്യയില്‍ റഹ്‌മാന്‍ തരംഗം ഉയര്‍ത്തിയ സിനിമയായിരുന്നു താല്‍. അതുകൊണ്ടു തന്നെ യുവ്‌രാജിനെക്കുറിച്ചും ഏറെ പ്രതീക്ഷയാണുള്ളത്. രംഗ് ദേ ബസന്തിക്ക് ശേഷം രാകേഷ് ഓം‌പ്രകാശ് മെഹ്‌റ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡല്‍ഹി 6. രംഗ് ദേ ബസന്തി റഹ്‌മാന് ഏറെ അഭിനന്ദനവും പുരസ്കാരങ്ങളും നേടിക്കൊടുത്ത ചിത്രമായിരുന്നു.

അമീര്‍ഖാന്‍ ചിത്രങ്ങള്‍ എന്നതാണ് ഗജിനിക്കും ‘ജാനേ തു യ ജാനേ ന’യ്ക്കും സംഗീതം നല്‍കാന്‍ റഹ്‌മാനെ പ്രേരിപ്പിച്ച ഘടകം. രംഗീലയൊഴികെ റഹ്‌മാനും അമീറും ഒന്നിച്ച സിനിമകളൊക്കെ സംഗീത രംഗത്ത് പുത്തന്‍ ശൈലികള്‍ പരീക്ഷിച്ചവയായിരുന്നു.

മണിരത്നം തമിഴിലും ഹിന്ദിയിലുമായി ഒരുക്കുന്ന ചിത്രമാണ് റഹ്‌മാനെ കാത്തിരിക്കുന്ന മറ്റൊരു വമ്പന്‍ പ്രൊജക്ട്. മണിരത്നത്തിന്‍റെ കഴിഞ്ഞ ചിത്രമായ ഗുരുവിലെ സംഗീതം റഹ്‌മാന് നേടിക്കൊടുത്ത അംഗീകാരങ്ങള്‍ക്ക് കണക്കില്ല. ചെന്നൈയില്‍ സ്വന്തം പേരില്‍ ആരംഭിച്ച സംഗീത സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങളും റഹ്‌മാന്‍റെ ദിനങ്ങളെ തിരക്കേറിയതാക്കുന്നു.

ഇതിനിടെ സമയമില്ലാത്തതു കൊണ്ടു മാത്രം കമലഹാസന്‍റെ ദശാവതാരം, പ്രീതി സിന്‍റയുടെ ഐ പി എല്‍ ടീമിന്‍റെ സൌണ്ട് ട്രാക്ക് ചെയ്യാനുള്ള ക്ഷണം ഒക്കെ റഹ്‌മാന് നിരസിക്കേണ്ടിയും വന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഇന്ദ്രജിത്തിന് വീണ്ടും തമിഴ് ചിത്രം - സര്‍വം
വി എസ് ആയി തിലകന്‍
തളത്തില്‍ ദിനേശന്‍ സ്പീക്കിംഗ്...
കുരുവി പറക്കാനൊരുങ്ങുന്നു
ഭൂത്‌നാഥ് മേയ് ഒമ്പതിന്
ബൈക്ക് സ്റ്റണ്ടുമായി മമ്മൂട്ടി
ജ്യോതിഷം
ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്‌....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ദിലീപ് ചിത്രം ‘ബോഡി ഗാര്‍ഡ്’
തന്‍റെ മലയാളം ചിത്രങ്ങള്‍ക്ക് ഇം ഗ്ലീഷ് പേരുകള്‍ മാത്രം ഇടാറുള്ള സിദ്ദിഖ് ഇത്തവണയും പതിവ് തെ...
കാര്‍ഗിലില്‍ വിവേക് ഒബ്‌റോയ്
പ്രഭു വീണ്ടും മലയാളത്തില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ്‌ സ്ഥാപനമായ സിറ്റി ഗ്രൂപ്പ്‌ സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace