യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
മണിയും മുകേഷും പൊലീസ്
30 ഏപ്രില്‍ 2008   ( 11:56 IST )
കലാഭവന്‍ മണിയും മുകേഷും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘കബഡി കബഡി’. നവാഗതനായ സുധീര്‍ മനു സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് ഈരാറ്റുപേട്ടയില്‍ ആരംഭിച്ചു. രംഭ ഡബിള്‍ റോളില്‍ അഭിനയിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

ബെന്‍ ജോണ്‍സന്‍, കേരളാ പൊലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം കലാഭവന്‍ മണി പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കബഡി കബഡി. മണിയുടെ സഹോദരനായാണ് മുകേഷ് അഭിനയിക്കുന്നത്. മുകേഷിന്‍റെ കഥാപാത്രവും പൊലീസ് തന്നെ.

ഒരു ഇടവേളയ്ക്ക് ശേഷം രംഭ മലയാളത്തിലെത്തുന്ന ചിത്രമാണിത്. മണിച്ചിത്രമായ പായും‌പുലിയാണ് രംഭ ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം. ആ ചിത്രത്തില്‍ ഏറെ ഗ്ലാമറസായിട്ടാണ് രംഭ പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയിലും രംഭയ്ക്ക് ഗ്ലാമര്‍ കഥാപാത്രങ്ങളാണ് ലഭിച്ചിരിക്കുന്നത്. രംഭ ആദ്യമായി ഡബിള്‍ റോളില്‍ അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്.

ഗായകനും മിമിക്രി ആര്‍ട്ടിസ്റ്റും നടനുമായ നാദിര്‍ഷയാണ് കബഡി കബഡിയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മീനാക്ഷി കല്യാണം, ഗാന്ധിയന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ സംഗീതം നല്‍കുന്ന ചിത്രമാണിത്. സൌപര്‍ണിക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം രമ്യ റിലീസ് വിതരണത്തിനെത്തിക്കുന്നു. സായികുമാര്‍, ജഗതി, ഹരിശ്രീ അശോകന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും അഭിനയിക്കുന്നു.

സഹോദരങ്ങളായ പൊലീസ് കഥാപാത്രങ്ങളുടെ കഥ മുന്‍പ് ‘കാക്കി‘, ‘പൊലീസ്’, ‘ഫിംഗര്‍ പ്രിന്‍റ്’ തുടങ്ങിയ ചിത്രങ്ങളില്‍ പറഞ്ഞിട്ടുള്ളതാണ്. കബഡി അവയില്‍ നിന്നൊക്കെ എങ്ങനെ വ്യത്യസ്തമാകുന്നു എന്നത് കാത്തിരുന്ന് കാണാം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സംഗീതത്തിന്‍റെ പരീക്ഷണശാലയില്‍...
ഇന്ദ്രജിത്തിന് വീണ്ടും തമിഴ് ചിത്രം - സര്‍വം
വി എസ് ആയി തിലകന്‍
തളത്തില്‍ ദിനേശന്‍ സ്പീക്കിംഗ്...
കുരുവി പറക്കാനൊരുങ്ങുന്നു
ഭൂത്‌നാഥ് മേയ് ഒമ്പതിന്
ജ്യോതിഷം
ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്‌....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ദിലീപ് ചിത്രം ‘ബോഡി ഗാര്‍ഡ്’
തന്‍റെ മലയാളം ചിത്രങ്ങള്‍ക്ക് ഇം ഗ്ലീഷ് പേരുകള്‍ മാത്രം ഇടാറുള്ള സിദ്ദിഖ് ഇത്തവണയും പതിവ് തെ...
കാര്‍ഗിലില്‍ വിവേക് ഒബ്‌റോയ്
പ്രഭു വീണ്ടും മലയാളത്തില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ്‌ സ്ഥാപനമായ സിറ്റി ഗ്രൂപ്പ്‌ സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace