യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
റോമയ്ക്ക് കന്നഡയില്‍ മികച്ച തുടക്കം
വ്യാഴം, 1 മെയ് 2008   ( 14:45 IST )
മലയാളത്തില്‍ ചുവടുറപ്പിച്ചതിന് ശേഷം മലയാളി നടിമാര്‍ അന്യഭാഷാ ചിത്രങ്ങളിലേയ്ക്ക് ചേക്കേറുന്നത് സാധാരണ സംഭവമാണ്. പ്രത്യേകിച്ചും പുതു തലമുറയില്‍ പ്രവണത വളരെ വ്യാപകമാണ്. മീരാ ജാസ്മിന്‍, നയന്‍ താര, അസിന്‍, ഭാവന, ഗോപിക, കാവ്യാ മാധവന്‍, ജ്യോതിര്‍മയി തുടങ്ങി ഇവരുടെ പട്ടിക നീളുകയാണ്. റോഷന്‍ ആന്‍ഡ്രൂസിന്‍റെ നോട്ടുബുക്കിലൂടെ വെള്ളിത്തിരയിലെത്തിയ യുവ നടി റോമയുടെ കഥയും വ്യത്യസ്തമല്ല.

സാധാരണ തമിഴ് സിനിമയാണ് നടിമാര്‍ ആദ്യം തെരഞ്ഞെടുക്കുന്നതെങ്കില്‍ റോമ നേരെ പോയത് കന്നഡ നാട്ടിലേക്കാണ്. മലയാളത്തിലെ അരങ്ങേറ്റ സിനിമ നോട്ടുബുക്ക്, പിന്നീട് വന്ന ക്യാമ്പസ് സൂപ്പര്‍ ഹിറ്റ് ചോക്കളേറ്റ് തുടങ്ങിയ സിനിമകളുടെ വിജയം പകര്‍ന്ന ആത്മവിശ്വാസവുമായാണ് റോമ കന്നഡത്തിലേക്ക് വണ്ടി കയറിയത്. ഏതായാലും റോമയ്ക്ക് പിഴച്ചില്ല, ആദ്യ സിനിമ ‘അറമനെ‘ സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കന്നഡ സിനിമയുടെ സുവര്‍ണ താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗണേഷ് നായകനാകുന്ന ചിത്രമാണിത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പഴയകാല താരം അനന്ത്‌നാഗിന്‍റെ കൊച്ചുമകളായാണ് റോമ ഇതില്‍ വേഷമിടുന്നത്. കോമഡിയും സെന്‍റിമെന്‍റ്സും ഒക്കെ നിറഞ്ഞ ഒരു കുടുംബ കഥ പറയുന്ന ചിത്രത്തിന്‍റെ ചിത്രീകരണം വിദേശത്തും കര്‍ണാടകയിലുമായാണ് നടത്തിയിരിക്കുന്നത്.

ചിത്രം വിജയിച്ചാല്‍ മലയാളി പ്രേക്ഷകര്‍ നയന്‍ താരയ്ക്ക് വേണ്ടി നടത്തുന്നതുപോലെ റോമയ്ക്ക് വേണ്ടിയും കാത്തിരിക്കേണ്ടി വരുമോ എന്നാണ് ഇപ്പോള്‍ സംശയം. എന്തായാലും അറമനെയ്ക്ക് അനുകൂലമായ റിവ്യൂകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
നോട്ടുബുക്ക് തമിഴില്‍
മണിയും മുകേഷും പൊലീസ്
സംഗീതത്തിന്‍റെ പരീക്ഷണശാലയില്‍...
ഇന്ദ്രജിത്തിന് വീണ്ടും തമിഴ് ചിത്രം - സര്‍വം
വി എസ് ആയി തിലകന്‍
തളത്തില്‍ ദിനേശന്‍ സ്പീക്കിംഗ്...
ജ്യോതിഷം
ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്‌....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ദിലീപ് ചിത്രം ‘ബോഡി ഗാര്‍ഡ്’
തന്‍റെ മലയാളം ചിത്രങ്ങള്‍ക്ക് ഇം ഗ്ലീഷ് പേരുകള്‍ മാത്രം ഇടാറുള്ള സിദ്ദിഖ് ഇത്തവണയും പതിവ് തെ...
കാര്‍ഗിലില്‍ വിവേക് ഒബ്‌റോയ്
പ്രഭു വീണ്ടും മലയാളത്തില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ്‌ സ്ഥാപനമായ സിറ്റി ഗ്രൂപ്പ്‌ സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace