യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
മല്ലികയും വസ്ത്രവിവാദത്തില്‍
വെള്ളി, 2 മെയ് 2008   ( 11:09 IST )
തമിഴ്നാട്ടില്‍ വസ്ത്രവിവാദം കൊഴുക്കുകയാണ്. ശിവാജി താരം ശ്രിയ ശരണ്‍ പൊതുവേദിയില്‍ അല്‍‌പ വസ്ത്ര ധാരിണിയായി എത്തിയതിനെതിരെ ഹിന്ദു മക്കള്‍ കക്ഷി (എച്ച് എം കെ) കേസ് ഫയല്‍ ചെയ്തു കൊണ്ടായിരുന്നു തുടക്കം. തമിഴ് നടിമാരെ സദാചാരം പഠിപ്പിച്ചിട്ടെ പിന്‍‌വാങ്ങൂ എന്ന ഉറച്ച നിലപാട് ആണ് എച്ച് എം കെ സ്വീകരിച്ചത്. ശ്രിയ ഉയര്‍ത്തിയ വിവാദം ഒന്നടങ്ങി വന്നപ്പോഴാണ് അന്യഭാഷയില്‍ നിന്നൊരു സുന്ദരി വസ്ത്ര ദാരിദ്രവുമായി രംഗത്തുവന്നിരിക്കുന്നത്. ബോളിവുഡിലെ മേനി പ്രദര്‍ശനം കൊണ്ട് ആരാധകരുടെ സിരകളെ ഉദ്ദീപിപ്പിച്ച നടി മല്ലികാ ഷെറാവത്താണ് ഇത്തവണ വിവാദം ഉയര്‍ത്തുന്നത്.

കമലഹാസന്‍ നായകനാവുന്ന ദശാവതാരത്തിന്‍റെ കാസറ്റ് റിലീസ് ആയിരുന്ന വിവാദ വേദി. സുന്ദരി അവശ്യ ഭാഗങ്ങള്‍ മാത്രമേ മറച്ചിരുന്നുള്ളൂ എന്നത് മാത്രമല്ല, വേദിയില്‍ വച്ച് ‘ബേസിക് ഇന്‍സ്റ്റിങ്‌ക്റ്റ്‘ ശൈലിയില്‍ കാലിനുമേല്‍ കാല്‍ കയറ്റി ഇരിക്കുകയും ചെയ്തുവത്രെ. സാക്ഷാല്‍ കലൈഞ്ചര്‍ കരുണാനിധി വരെ ഇരിക്കുന്ന സദസിലാണ് ഈ ബോളിവുഡ് സുന്ദരി ധിക്കാരം കാട്ടിയത്. എച്ച് എം കെയ്ക്ക് പ്രകോപനം വരാന്‍ ഇതില്‍‌പരം എന്തുവേണം. തമിഴ് സംസ്കാരത്തിന് നിരക്കാത്ത രീതിയില്‍ വസ്ത്രം ധരിച്ചെത്തിയ മല്ലികയ്ക്കെതിരെ കേസ് ഫയല്‍ ചെയ്യാന്‍ എച്ച് എം കെ പ്രവര്‍ത്തകന്‍ കനിരാജന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

മല്ലികയുടെ വസ്ത്രവും പെരുമാറ്റവും തമിഴരുടെ വികാരത്തെ മുറിപ്പെടുത്തിയെന്ന് ആരോപിച്ച് കനിരാജന്‍ വ്യാഴാഴ്ച പെരിയാം‌പെട്ട് പൊലീസ് സ്റ്റേഷനില്‍ കേസ് നല്‍കി. കഴിഞ്ഞ ജനുവരിയില്‍ ശിവാജിയുടെ ജൂബിലി ആഘോഷങ്ങള്‍ക്കിടെ ശ്രിയ സുതാര്യവും ‘കാര്യമാത്ര പ്രസക്തവുമായ‘ വസ്ത്രത്തില്‍ എത്തിയതിനെതിരെ നല്‍കിയ കേസ് നടി മാപ്പു പറഞ്ഞതിനെ തുടര്‍ന്നാണ് പിന്‍‌വലിച്ചത്. ഷൂട്ടിങ്ങ് സെറ്റില്‍ നിന്ന് നേരിട്ട് എത്തുകായായിരുന്നുവെന്നും വസ്ത്രം മാറാന്‍ സമയം ലഭിച്ചില്ലെന്നുമാണ് നടി കാരണം അറിയിച്ചത്.

ശ്രിയയുടെ പ്രശ്നം തമിഴ്നാട് നിയമസഭയില്‍ വരെ എത്തിയിരുന്നു. അതിനുമുമ്പ് ഹിന്ദു ദേവിമാരുടെ വിഗ്രഹങ്ങക്ക് മുമ്പില്‍ ചെരിപ്പിട്ട് പ്രവേശിച്ചതിന് നടി ഖുശ്ബുവിനെതിരെയും എച്ച് എം കെ കേസ് ഫയല്‍ ചെയ്തിരുന്നു. എന്തായാലും സിനിമയില്‍ വസ്ത്രം ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രശ്നമല്ല, പൊതുവേദിയില്‍ മാന്യത കാട്ടണമെന്നാണ് എച്ച് എം കെ നിലപാട്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
റോമയ്ക്ക് കന്നഡയില്‍ മികച്ച തുടക്കം
നോട്ടുബുക്ക് തമിഴില്‍
മണിയും മുകേഷും പൊലീസ്
സംഗീതത്തിന്‍റെ പരീക്ഷണശാലയില്‍...
ഇന്ദ്രജിത്തിന് വീണ്ടും തമിഴ് ചിത്രം - സര്‍വം
വി എസ് ആയി തിലകന്‍
ജ്യോതിഷം
ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്‌....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ദിലീപ് ചിത്രം ‘ബോഡി ഗാര്‍ഡ്’
തന്‍റെ മലയാളം ചിത്രങ്ങള്‍ക്ക് ഇം ഗ്ലീഷ് പേരുകള്‍ മാത്രം ഇടാറുള്ള സിദ്ദിഖ് ഇത്തവണയും പതിവ് തെ...
കാര്‍ഗിലില്‍ വിവേക് ഒബ്‌റോയ്
പ്രഭു വീണ്ടും മലയാളത്തില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ്‌ സ്ഥാപനമായ സിറ്റി ഗ്രൂപ്പ്‌ സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace