യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
‘ട്വന്‍റി ട്വന്‍റി‘: മീരയും ദിലീപും ഇടയുന്നു
വെള്ളി, 2 മെയ് 2008   ( 15:31 IST )
താരസംഘടനയായ അമ്മയ്ക്ക് വേണ്ടി സിനിമ നിര്‍മ്മിക്കാന്‍ ഇറങ്ങിത്തിരിച്ച ദിലിപ് ഇപ്പോള്‍ ആകെ പുലിവാല് പിടിച്ച അവസ്ഥയിലാണ്. മലയാളത്തിലെ താരങ്ങളെ എല്ലാവരെയും അണിനിരത്തി ട്വന്‍റി ട്വന്‍റി എന്ന ചിത്രം നിര്‍മ്മിക്കാമെന്ന് അമ്മയോട് സമ്മതിച്ചപ്പോള്‍ അത് ഇത്രയും കുഴപ്പം പിടിച്ച പണിയാവുമെന്ന് ദിലീപ് കരുതിയിട്ടുണ്ടാവില്ല. ചിത്രത്തിന്‍റെ പ്രഖ്യാപനം വന്ന് നാളേറെ ആയെങ്കിലും ഒരുവിധം എല്ലാ നടീനടന്‍‌മാരെയും സംഘടിപ്പിച്ച് ഏതാണ്ട് ചീത്രീകരണം പൂര്‍ത്തിയാക്കാറായപ്പോളാണ് നടി മീരാ ജാസ്മിന്‍ ഇടഞ്ഞത്.

ഡേറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രശ്നത്തിന് കാരണം. ദിലീപിന്‍റെ ജോടിയായിട്ടാണ് മീരയുടെ വേഷം നിശ്ചയിച്ചിരുന്നത്. തമിഴിലും തെലുങ്കിലുമായി ഒരുവിധം പച്ചപിടിച്ച് വരുന്ന സമയത്ത് ട്വന്‍റി ട്വന്‍റി ടീമിന് ഡേറ്റ് നല്‍കാനില്ലെന്നാണ് മീരയുടെ നിലപാട്. പ്രശ്നം അമ്മ ഏറ്റെടുത്ത് മീരയ്ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ആഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്തു. എന്നാല്‍ തന്‍റെ സൌകര്യം പരിഗണിക്കാതെ മൂന്നാഴ്ചത്തെ സമയം ആവശ്യപ്പെട്ടതിനാലാണ് പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുന്നതെന്നാണ് മീരയുടെ വിശദീകരണം.

മെയ് മാസത്തില്‍ 22 ദിവസത്തെ സമയമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയായ ദിലീപ് ആവശ്യപ്പെട്ടതെന്ന് മീര പറയുന്നു. എന്നാല്‍ മറ്റൊരു തെന്നിന്ത്യന്‍ സിനിമയ്ക്ക് വേണ്ടി ഡേറ്റ് നല്‍കിയതിനാല്‍ ഇത്രയും ദിവസം നല്‍കാനാവില്ലെന്നും അതിനാല്‍ പിന്‍‌മാറാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മീര വ്യക്തമാക്കുന്നു. എന്നാല്‍ മീരയ്ക്ക് വേണ്ടി വെറും എട്ട് ദിവസത്തെ ഷൂട്ട് മാത്രമാണ് തീരുമാനിച്ചിരുന്നതെന്നും ഡേറ്റ് സംബന്ധിച്ച് മീരയ്ക്ക് തെറ്റിദ്ധാരണ ഉണ്ടായതാവാം പ്രശ്നങ്ങള്‍ക്ക് കാരണമെന്നുമാണ് ദിലീപിന്‍റെ ഭാഷ്യം.

എന്തായാലും സംഭവത്തില്‍ മീരയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് അമ്മ. മീരയുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ മലയാള സിനിമയില്‍ അഭിനയിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്നത് പോലുള്ള നടപടികള്‍ അമ്മ സ്വീകരിച്ചേക്കുമെന്നാണ് അറിയുന്നത്. അല്ലെങ്കില്‍തന്നെ തെന്നിന്ത്യയിലെ വമ്പന്‍ സൂപ്പര്‍സ്റ്റാറുകളുടെ നായികയായി വിലസുന്ന സ്വപ്നറാണി സാക്ഷാല്‍ നയന്‍‌താരയ്ക്ക് നേരിട്ട് വന്ന് അഭിനയിക്കാമെങ്കില്‍ പിന്നെ മീരയ്ക്ക് എന്താണ് ഇത്ര ജാഡ എന്നാണ് ഇപ്പോള്‍ അണിയറ സംസാരം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മല്ലികയും വസ്ത്രവിവാദത്തില്‍
റോമയ്ക്ക് കന്നഡയില്‍ മികച്ച തുടക്കം
നോട്ടുബുക്ക് തമിഴില്‍
മണിയും മുകേഷും പൊലീസ്
സംഗീതത്തിന്‍റെ പരീക്ഷണശാലയില്‍...
ഇന്ദ്രജിത്തിന് വീണ്ടും തമിഴ് ചിത്രം - സര്‍വം
ജ്യോതിഷം
ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്‌....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ദിലീപ് ചിത്രം ‘ബോഡി ഗാര്‍ഡ്’
തന്‍റെ മലയാളം ചിത്രങ്ങള്‍ക്ക് ഇം ഗ്ലീഷ് പേരുകള്‍ മാത്രം ഇടാറുള്ള സിദ്ദിഖ് ഇത്തവണയും പതിവ് തെ...
കാര്‍ഗിലില്‍ വിവേക് ഒബ്‌റോയ്
പ്രഭു വീണ്ടും മലയാളത്തില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ്‌ സ്ഥാപനമായ സിറ്റി ഗ്രൂപ്പ്‌ സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace