|
| കൈനിറയെ ചിത്രങ്ങളുമായി പൃഥ്വി |
| വെള്ളി, 2 മെയ് 2008 ( 16:52 IST ) | |
എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നന്ദനം എന്ന ചിത്രം പുറത്തിറങ്ങുമ്പോള്‍ ഒരുപക്ഷെ ആരും കരുതിയിട്ടുണ്ടാവില്ല പൃഥ്വിരാജ് എന്ന നടന്‍ ഇത്രപെട്ടന്ന് ഉയരങ്ങള്‍ കീഴടക്കുമെന്ന്. അത്രയ്ക്ക് വേഗത്തിലായിരുന്നു പൃഥ്വിയുടെ വളര്‍ച്ച. എട്ട് വര്‍ഷങ്ങള്‍ക്കിടയ്ക്ക് നാല്‍പതിലേറെ ചിത്രങ്ങള്‍. മലയാളത്തിലും തമിഴിലും ഒരേപോലെ ആവര്‍ത്തിച്ചുള്ള വിജയങ്ങള്‍. ഇനി സൂപ്പര്‍ സ്റ്റാര്‍ കസേരയില്‍ ഔദ്യോഗിക സ്ഥാനാരോഹണം മാത്രം നടത്തിയാല്‍ മതി പൃഥ്വിക്ക്.
നന്ദനം വിജയിച്ചുവെങ്കിലും പിന്നീട് പൃഥ്വിയുടെ ഒരു തനത് ഹിറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം ഏറെക്കാലം കഴിഞ്ഞാണ് ഉണ്ടായത് എന്ന ആക്ഷേപം തുടരെ തുടരെയുള്ള ഹിറ്റുകളിലൂടെ തുടച്ചുനീക്കുകയാണ് ഈ യുവതാരം. ക്ലാസ്മേറ്റ്സും ചോക്ലേറ്റും മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായപ്പോള്‍ തമിഴില്‍ മൊഴി ബമ്പര്‍ ഹിറ്റായി. പിന്നീട് പൃഥ്വിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഒന്നിന് പുറകെ മറ്റൊന്നായി കൈനിറയെ ചിത്രങ്ങളാണ് പൃഥ്വിയെ ഇപ്പോള്‍ തേടിവന്നുകൊണ്ടിരിക്കുന്നത്.
തെന്നിന്ത്യയിലെ മൂന്ന് ഭാഷകളിലായി ചിത്രീകരണം പൂര്‍ത്തിയായതും തുടരുന്നതുമായ പന്ത്രണ്ട് വ്യത്യസ്ത ചിത്രങ്ങളാണ് പൃഥ്വിയുടെ കൈകളിലുള്ളത്. മലയാളത്തില്‍ തലപ്പാവും വണ്‍വേ ടിക്കറ്റുമാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്ന ചിത്രങ്ങള്‍. രണ്ടിന്‍റെയും റിലീസ് ഉടന്‍ തന്നെയുണ്ടാവുമെന്നാണ് കരുതുന്നത്. അമ്മയുടെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ട്വന്‍റി ട്വന്‍റിയിലും ശ്രദ്ധേയ വേഷമാണ് പൃഥ്വിയ്ക്ക്. രഞ്ചിത്ത് സംവിധാനം ചെയ്യുന്ന തിരക്കഥ, ഷാജി കൈലാസിന്‍റെ എം ജി റോഡ്, ജോഷിയുടെ റോബിന്‍ഹുഡ് എന്നിവയാണ് മലയാളത്തില്‍ പൃഥ്വിയ്ക്ക് അണിയറയിലുള്ള ചിത്രങ്ങള്‍.
തമിഴില്‍ തൃഷയും പ്രകാശ് രാജും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്യുന്ന അഭിയും ഞാനും, പ്രിയദര്‍ശന്‍ നിര്‍മ്മിച്ച് ഫാസില്‍ സംവിധാനം ചെയ്യുന്ന ചിത്രം, ശങ്കര്‍ നിര്‍മ്മിക്കുന്ന ചിത്രം, വിക്രം നായകനാവുന്ന മണിരത്നം ചിത്രം, ക്ലാസ്മേറ്റ്സിന്‍റെ തമിഴ് റീമേക്ക് തുടങ്ങിയവയാണ് പൃഥ്വിയുടെ പ്രധാന പ്രോജക്ടുകള്‍. ഇത് കൂടാതെ തെലുങ്കില്‍ പൊലീസ് പൊലീസ് എന്ന ഒരു തെലുങ്ക് ചിത്രത്തിലും പൃഥ്വി നായകനാവുന്നുണ്ട്.
ക്ലാസ്മേറ്റ്സിന്‍റെ റീമേക്കില്‍ പ്രിയാമണിയാണ് പൃഥ്വിക്ക് നായികയാവുന്നത്. ഫാസില്‍ ചിത്രത്തില്‍ മംതയാണ് നായിക. വിനീത്, ബേബി നിവേദിത എന്നിവരും ഈ ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും... |
| |
|
|
|
|
|
|
|