|
| കുചേലന്‍ പൊള്ളാച്ചിയില്‍ |
| ശനി, 3 മെയ് 2008 ( 12:05 IST ) | |
പൊള്ളാച്ചി പ്രകൃതിരമണീയമായ ചെറിയൊരു ഗ്രാമമാണ്. കോയമ്പത്തൂരില്‍ നിന്ന് 35 കിലോമീറ്റര്‍ മാത്രം ദൂരെയുള്ള ഈ ഗ്രാമം ഗ്രാമീണ രംഗം ചിത്രീകരിക്കുന്ന സിനിമക്കാരുടെ ഇഷ്ട ലൊക്കേഷനാണ്. ഗാനരംഗങ്ങളാണ് കൂടുതലും ഇവിടെ ചിത്രീകരിക്കാറ് പതിവ്. തെന്നിന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകര്‍ എത്തുന്നുണ്ടെങ്കിലും ഈ ഗ്രാമീണ ചെറു പട്ടണത്തില്‍ അത്രയ്ക്കൊന്നും സൌകര്യങ്ങളില്ല.
വരുന്നത് എത്ര വലിയ താരമാണെങ്കിലും തങ്ങാന്‍ ഇടത്തരം സൌകര്യങ്ങള്‍ മാത്രമുള്ള രണ്ട് ഹോട്ടലുകള്‍ മാത്രമാണ് ഇവിടെയുള്ളത്. രണ്ടിലും കൂടി ഒരു സിനിമയുടെ മുഴുവന്‍ പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളാനുള്ള സ്ഥലമേ ഉള്ളൂ. എന്നാല്‍ സൌകര്യങ്ങള്‍ പരിമിതമെങ്കിലും പൊള്ളാച്ചി വീണ്ടും തമിഴ് സിനിമയുടെ ശ്രദ്ധാകേന്ദ്രമാകുകയാണെന്നാണ് റിപ്പോര്‍ട്ട്. വിജയകാന്തിന്‍റെയും യുവതാരം ചിമ്പുവിന്‍റെയും സിനിമകളുടെ ചിത്രീകരണം പൊള്ളാച്ചിയില്‍ നടന്നുവരികയാണ് ഇപ്പോള്‍.
ഇതോടൊപ്പം സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റെ പുതിയ ചിത്രം കുചേലന്‍റെ ഷൂട്ടിങ്ങ് കൂടി പൊള്ളാച്ചിയില്‍ നടത്താന്‍ തീരുമാനിച്ചതോടെ സംഘാടകര്‍ ആകെ കുടുങ്ങിയിരിക്കുകയാണ്. രജനികാന്തിനെ പോലൊരു സൂപ്പര്‍ താരത്തിന് താമസിക്കാന്‍ പൊള്ളാച്ചിയില്‍ നല്ല ഹോട്ടല്‍ ഇല്ലന്നെതാണ് വാസ്തവം. എന്നാല്‍ അതൊന്നും പ്രശ്നമല്ലെന്ന് രജനി പറയുന്നു. പക്ഷെ, രജനി പറയുന്നതുപോലെ മുറിയെടുക്കാമെന്ന് കരുതി ഹോട്ടലില്‍ എത്തിയപ്പോഴാണ് അടുത്ത പ്രശ്നം. ചിമ്പുവിന്‍റെയും വിജയകാന്തിന്‍റെയും സിനിമയ്ക്ക് വേണ്ടി ഏതാണ്ട് എല്ലാ മുറികളും ബുക്ക് ചെയ്തിരിക്കുകയാണത്രെ.
ഹോട്ടലുകാരോട് സംസാരിച്ചാല്‍ ഒരുപക്ഷെ, മുറി ലഭിക്കും. പക്ഷെ, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം രജനിയെ പോലൊരു സൂപ്പര്‍ താരത്തെ എങ്ങനെ താമസിപ്പിക്കുമെന്നതാണ് സംഘാടകരെ കുഴയ്ക്കുന്ന ഇപ്പോഴത്തെ പ്രശ്നം. സാധാരണ കമലഹാസനോ രജനിയോ പൊള്ളാച്ചിയില്‍ ഷൂട്ടിങ്ങിനെത്തിയാല്‍ നടന്‍ മണിവണ്ണന്‍റെ ഗസ്റ്റ് ഹൌസിലാണ് താമസിക്കാറ് പതിവ്. എന്നാല്‍, കുചേലന്‍റെ പ്രവര്‍ത്തകര്‍ക്കൊപ്പം തന്നെ തനിക്കും താമസ സൌകര്യം ഒരുക്കണമെന്ന് രജനി ആവശ്യപ്പെട്ടിരിക്കുന്നതാണ് സംഘാടകര്‍ക്ക് തലവേദനയായിരിക്കുന്നത്. എന്തായാലും രജനിയ്ക്ക് താമസിക്കാന്‍ സ്ഥലം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സംഘാടകര്‍ ഇപ്പോള്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും... |
| |
|
|
|
|
|
|
|