|
| നമിതയ്ക്ക് തിരക്കേറുന്നു
|
| 3 മെയ് 2008 ( 15:01 IST ) | |
തെന്നിന്ത്യന്‍ സെക്സ് സിംബല്‍ ആരെന്ന ചോദ്യത്തിന് ഇപ്പോള്‍ ഒറ്റ ഉത്തരമേ ഉള്ളൂ; നമിത. ഒരു കാലത്ത് സില്‍ക്ക് സ്മിതയും പിന്നീട് ഷക്കീലയും ഒക്കെ അടക്കി ഭരിച്ച ഗ്ലാമര്‍ പദവിയുലേയ്ക്ക് കോടമ്പാക്കത്ത് നിന്ന് മാദക നടിമാരുടെ ഒരു ഒഴുക്ക് തന്നെയുണ്ടായെങ്കിലും അവര്‍ക്കൊന്നും നമിതയോടൊപ്പം പിടിച്ചു നില്‍ക്കാനായില്ല. എന്നാല്‍ മാദകത്വവും ഒപ്പം അഭിനയ മികവും ഒത്തുചേര്‍ന്ന നമിത എന്ന നടിയെ തേടി മാദക സിംഹാസനം എത്തുകയായിരുന്നു.
കന്നഡയില്‍ നമിത നായികയായ നീലകണ്ഠ നേടിയ പ്രദര്‍ശന വിജയം ഗംഭീരമായിരുന്നു. മേനി പ്രദര്‍ശനം ആവോളം നടത്തിയ നമിതയുടെ ഒറ്റയ്ക്കുള്ള വിജയമാണ് ഇതെന്ന് വേണമെങ്കില്‍ പറയാം. കഥാകൃത്തും നടനും സംവിധായകനുമായ രവിചന്ദ്രന്‍ ആണ് നീലകണ്ഠ സംവിധാനം ചെയ്തത്. രവി തന്നെയാണ് നായകനും. നീലകണ്ഠ മലയാളത്തിലേയ്ക്ക് ഡബ് ചെയ്ത് തമ്പുരാട്ടി എന്ന പേരില്‍ കേരളത്തില്‍ എത്തിച്ചപ്പോള്‍ കന്നഡത്തിലെ അതേ വിജയം മലയാളത്തിലും ആവര്‍ത്തിച്ചു എന്നതാണ് എടുത്തു പറയേണ്ട വസ്തുത.
തുടര്‍ന്ന് തമിഴിലേയ്ക്ക് ചിത്രം ഡബ്ബ് ചെയ്ത് ഇറക്കാനുള്ള രവിയുടെ തീരുമാനം പിഴച്ചില്ല. വമ്പിച്ച പ്രതികരണമാണ് വിതരണക്കാരില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ബ്രഹ്മാണ്ഡം എന്ന പേരിലാണ് തമിഴില്‍ സിനിമ പുറത്തിറങ്ങുന്നത്. നമിതയുടെ സെക്സി പോസ്റ്ററുകള്‍ ചെന്നൈയിലും മറ്റ് നഗരങ്ങളിലും നിറഞ്ഞുകഴിഞ്ഞതോടെ ആരാധകരുടെ താപനിലയും ഉയര്‍ന്നിരിക്കുകയാണ്.
എന്തായാലും നമിതയ്ക്ക് തിരക്കേറുകയാണിപ്പോള്‍. ഒരേ സമയത്ത് നമിതയുടെ മൂന്ന് ചിത്രങ്ങളാണ് തമിഴില്‍ പൂര്‍ത്തിയാവുന്നത്. ഇന്ദിര വിഴ, തീ, സുന്ദര്‍ സിയുടെ പെരുമാള്‍ എന്നിവയാണ് നമിതയുടെ പുതിയ ചിത്രങ്ങള്‍. ഇതില്‍ ഇന്ദിര വിഴയിലെ പെരുമ്പാമ്പുമൊത്തുള്ള ഗാനരംഗം ഇതിനോടകം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു കഴിഞ്ഞു. മൂന്നിലും വ്യത്യസ്ത വേഷങ്ങളാണ് നമിത കൈകാര്യം ചെയ്യുന്നത്. ഇപ്പോള്‍ സ്റ്റുഡിയോ വിട്ട് സ്റ്റുഡിയോയിലേയ്ക്കും ലൊക്കേഷന്‍ വിട്ട് അടുത്ത ലൊക്കേഷനിലേയ്ക്കും പറക്കുകയാണ് ഈ തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും... |
| |
|
|
|
|
|
|
|