|
| പോസിറ്റീവ് ഒമ്പതിന് റിലീസ് |
| ശനി, 3 മെയ് 2008 ( 17:20 IST ) | |
വി കെ പ്രകാശിന്‍റെ പുതിയ ചിത്രം പോസിറ്റീവ് അടുത്തയാഴ്ച റിലീസ് ചെയ്യും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രകാശ് പുതിയ സിനിമയുമായി കടന്നുവരുന്നത്. ജയസൂര്യ, മണിക്കുട്ടന്‍, നോട്ട്‌ബുക്ക് താരം സൂരജ് എന്നിവരെ അണിനിരത്തി ഒരു മ്യൂസിക്കല്‍ ത്രില്ലറാണ് പോസിറ്റീവിലൂടെ പ്രകാശ് ഒരുക്കുന്നത്. ആയില്യ ഗി നായര്‍, വാണി കിഷോര്‍ എന്നിവരാണ് നായികമാര്‍.
എസ് എന്‍ സ്വാമിയുടേതാണ് തിരക്കഥ. മുല്ലവള്ളിയും തേന്‍മാവും, ഫ്രീക്കി ചക്ര, പൊലീസ്, മൂന്നാമതൊരാള്‍ തുടങ്ങിയ പ്രകാശിന്‍റെ ചിത്രങ്ങള്‍ ഒന്നുംതന്നെ ബോക്സോഫീസില്‍ ചലനം സൃഷ്ടിക്കാതെ മടങ്ങിയപ്പോള്‍ പുതിയ ചിത്രം പരാജയം ആവര്‍ത്തിക്കില്ലെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. പരസ്യചിത്രങ്ങളുടെ പേരിലാണ് പ്രകാശ് കൂടുതലും അറിയപ്പെടുന്നത്. 2006ല്‍ പുറത്തിറങ്ങിയ മൂന്നാമതൊരാള്‍ ആണ് പ്രകാശിന്‍റെ അവസാന ചിത്രം.
ലിയോ തദ്ദേവൂസ് സംവിധാനം നിര്‍വഹിച്ച പച്ചമരത്തണലില്‍ എന്ന ശ്രീനിവാസന്‍ ചിത്രവും അടുത്തയാഴ്ച തന്നെ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. രേവതി കലാമന്ദിര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം പിരമിഡ് സായ്‌മീറയാണ് വിതരണത്തിന് എടുത്തിരിക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും... |
| |
|
|
|
|
|
|
|