യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ഗുരുവില്‍ നിന്ന് ജയറാം പി‌ന്‍‌മാറി
തിങ്കള്‍, 5 മെയ് 2008   ( 11:51 IST )
ജയറാമിന് ഇത് കഷ്ടകാലത്തിന്‍റെ സമയമാണ്. തൊട്ടതെല്ലാം പിഴയ്ക്കുകയാണ് ഈ പഴയ മിനിമം ഗ്യാ‍രണ്ടി നടന്. ഒരുകാലത്ത് തമിഴിലും മലയാളത്തിലും ഒരുപോലെ നിറഞ്ഞുനിന്ന ജയറാമിന്‍റെ സ്ഥിതി ഇന്ന് മറിച്ചാണ്. മലയാളത്തില്‍ ജയറാമിനെ നായകനാക്കി ഒരുപിടി ചിത്രങ്ങള്‍ പൂര്‍ത്തിയായെങ്കിലും ഒന്നും പുറത്തിറങ്ങുന്നില്ല. തമിഴില്‍ ആണെങ്കില്‍ അദ്ദേഹത്തിന്‍റെ പഴയകാല പ്രതാപമെല്ലാം ഓര്‍മ്മകള്‍ മാത്രമായിരിക്കുകയാണ്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് തിമിഴില്‍ രണ്ട് സിനിമകളില്‍ അവസരം ലഭിച്ചത്.

കമല്‍ നായകനാവുന്ന ദശാവതാരം, മാധവന്‍ നായകനാവുന്ന ഗുരു എന്‍ ആള് എന്നിവയാണ് ജയറാമിന് പ്രതീക്ഷ പകര്‍ന്നിരുന്നത്. എന്നാല്‍ ശ്രദ്ധേയമായ ഒരു റോള്‍ ലഭിച്ച ഗുരു എന്‍ ആളില്‍ നിന്നും ജയറാം പിന്‍‌മാറിയിരിക്കുകയാണ്. നായകന്‍ മാധവന്‍റെ നിഴലില്‍ ഒതുങ്ങുന്ന കഥാപാത്രമായതിനാലാണ് ജയറാം പിന്‍‌മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പഴയകാല നിര്‍മ്മാതാവ് കെ ആര്‍ ജി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ പൂജ തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണത്രെ ചിത്രത്തില്‍ നിന്ന് പിന്‍‌മാറുകയാണെന്ന് ജയറാം അറിയിച്ചത്.

പക്ഷ, അണിയറ പ്രവര്‍ത്തകര്‍ക്കും നിര്‍മ്മാതാവിനും കുലുക്കമില്ല. ജയറാമിന് പകരം അടുത്തയാളെ വച്ച് സിനിമ തുടരുവാനാണ് അവരുടെ തീരുമാനം. ജയറാമിന് നീക്കി വച്ചിരുന്ന റോള്‍ അബ്ബാസിന് നല്‍കാനും തീരുമാനിച്ചു. ഒരു ബ്രേക്ക് തേടി നടക്കുകയായിരുന്ന അബ്ബാസ് ഉടന്‍‌തന്നെ സമ്മതം മൂളുകയും ചെയ്തു. ഗൌതം മേനോന്‍റെ ആദ്യ ചിത്രം മിന്നലെയിലൂടെ ഹിറ്റായ ഈ കൂട്ടുകെട്ടില്‍ നിര്‍മ്മാതാവിനും പൂര്‍ണ വിശ്വാസം.

സത്യത്തില്‍ കൈപൊള്ളിയത് ജയറാമിനാണ്. അവസരം നഷ്ടപ്പെട്ടിരിക്കുന്ന സമയത്ത് ലഭിച്ച റോളാണ് ജയറാം പുറം‌കാല്‍ കൊണ്ട് തട്ടിത്തെറിപ്പിച്ചത്. മലയാളത്തില്‍ ജയറാമിനെ എല്ലാവരും ഏറെക്കുറെ തഴഞ്ഞ അവസ്ഥയാണ്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സീതാകല്യാണം, മാജിക് ലാമ്പ്, വിന്‍റര്‍ എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങാതെ പെട്ടിയില്‍ തന്നെ ഇരിക്കുകയാണ്. അതിനിടെ പാര്‍ത്ഥന്‍ കണ്ട പരലോകം കഴിഞ്ഞയാഴ്ച പുറത്തിറക്കാമെന്ന് കരുതിയപ്പോളാണ് ഇളയ ദളപതി വിജയിന്‍റെ കുരുവി കേരളത്തിലെ 65 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്തത്. അതോടെ പാര്‍ത്ഥനും തല്‍‌ക്കാലം പെട്ടിയില്‍ ഇരിക്കേണ്ട സ്ഥിതിയിലായി.

മലയാളത്തില്‍ ഏതാനും ചിത്രങ്ങള്‍ കൂടി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവയുടെ ഭാവി എന്താകുമെന്ന് ഇപ്പോള്‍ പറയാനാവാത്ത അവസ്ഥയാണ്. കഴിഞ്ഞ വര്‍ഷം ജയറാമിന്‍റേതായി പുറത്തുവന്ന മധുചന്ദ്രലേഖ, ആനച്ചന്തം, കനകസിംഹാസനം, അഞ്ചില്‍ ഒരാള്‍ അര്‍ജ്ജുനന്‍ തുടങ്ങിയ സിനിമകള്‍ തിയേറ്ററുകളില്‍ ഒരു ചലനവും സൃഷ്‌ടിക്കാതിരുന്നപ്പോള്‍ ഈ വര്‍ഷം ഒരു ചിത്രം പോലും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. എന്തായാലും ഇനി ജയറാമിന്‍റെ ഏക പ്രതീക്ഷ കമലിന്‍റെ ദശാവതാരമാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പോസിറ്റീവ് ഒമ്പതിന് റിലീസ്
നമിതയ്ക്ക് തിരക്കേറുന്നു
കുചേലന്‍ പൊള്ളാച്ചിയില്‍
കൈനിറയെ ചിത്രങ്ങളുമായി പൃഥ്വി
‘ട്വന്‍റി ട്വന്‍റി‘: മീരയും ദിലീപും ഇടയുന്നു
മല്ലികയും വസ്ത്രവിവാദത്തില്‍
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മണിയും മുകേഷും പൊലീസ്
സഹോദരങ്ങളായ പൊലീസ് കഥാപാത്രങ്ങളുടെ കഥ മുന്‍പ്....
കുചേലന്‍ പൊള്ളാച്ചിയില്‍
നമിതയ്ക്ക് തിരക്കേറുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace