|
| കമാലിനി മമ്മൂട്ടിയുടെ നായിക |
| 5 മെയ് 2008 ( 15:17 IST ) | |
വേട്ടയാട് വിളയാട് എന്ന ചിത്രത്തിലെ ‘പാര്‍ത്ത മുതല്‍നാളെ...‘ എന്ന ഗാനരംഗത്തിലെ നീണ്ട് മെലിഞ്ഞ പെണ്‍കുട്ടിയെ ആരും മറക്കാനിടയില്ല. ഈ ചിത്രത്തില്‍ കമലഹാസന്‍റെ ഭാര്യയായി എത്തുന്ന കമാലിനി മുഖര്‍ജി എന്ന ഈ ബംഗാളി സുന്ദരിയെ പക്ഷെ, തമിഴരേക്കാള്‍ പരിചയം തെലുങ്കര്‍ക്കാണ്. ബംഗാളില്‍ നിന്നെത്തി തെലുങ്കരുടെ മനം കവര്‍ന്ന ഈ സുന്ദരി മലയാളത്തിലേയ്ക്കും കടന്നുവരുന്നു.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായാണ് കമാലിനി മലയാളത്തില്‍ എത്തുന്നത്. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായിരുന്ന ക്ലാസ്മേറ്റ്സിന്‍റെ തെലുങ്ക് റീമേക്ക് ഉള്‍പ്പടെ ഒരുപിടി നല്ല ചിത്രങ്ങള്‍ ചെയ്തിട്ടുള്ള കമാലിനിയുടെ മിക്ക ചിത്രങ്ങളും ഹിറ്റാണ്. 2004ല്‍ ഫിര്‍ മിലേംഗ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് കൊല്‍ക്കത്താ സ്വദേശിനി കമാലിനി അഭിനയ രംഗത്തേയ്ക്ക് കടന്നുവരുന്നത്.
ആനന്ദ് എന്ന തെലുങ്ക് ചിത്രത്തിലാണ് കമാലിനി രണ്ടാമത് അഭിനയിച്ചത്. ആനന്ദ് സൂപ്പര്‍ഹിറ്റായതോടെ പിന്നീട് തെലുങ്കില്‍ ചുവടുറപ്പിച്ച കമാലിനിയുടെ മിക്ക ചിത്രങ്ങളും വമ്പിച്ച പ്രദര്‍ശന വിജയമാണ് നേടിയത്. തമിഴില്‍ കമാലിനി അഭിനയിച്ച ഏക ചിത്രം വേട്ടയാട് വിളയാട് സൂപ്പര്‍ ഹിറ്റായിരുന്നു.
ക്ലാസ്മേറ്റ്സില്‍ രാധിക അവതരിപ്പിച്ച റസിയ എന്ന കഥാപാത്രത്തെയാണ് തെലുങ്ക് റീമേക്കില്‍ കമാലിനി അവതരിപ്പിച്ചത്. ചിത്രങ്ങളും റോളുകളും ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കുന്ന കമാലിനി മലയാളി പ്രേക്ഷകന്‍റെ മനസും കീഴടക്കുമെന്ന് പ്രതീക്ഷിക്കാം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|