|
| ഋതുഭേദങ്ങളുടെ പാരിതോഷികം |
| ചൊവ്വ, 6 മെയ് 2008 ( 12:08 IST ) | |
“എന്തിനെയും ഉരുക്കാന്‍ തയ്യാറായി പിറന്നു വന്ന സൂര്യനെ കണ്ടപ്പോള്‍ ഇന്നെങ്കിലും പുതുതായി എന്തെങ്കിലും ഉണ്ടാവുമെന്ന് ഞാന്‍ ധരിച്ചു പോയി. ഒന്നുമില്ല. സൂര്യന്‍ എത്ര കരുത്തില്ലാത്തവനാണ്. ഒരിക്കലും ഉണരാതെ, ഉറക്കത്തില്‍ ഒന്നു ചരിഞ്ഞു കിടക്കുക പോലും ചെയ്യാതെ, നീണ്ട നീണ്ട നിദ്ര. ഉറക്കം തൂങ്ങിയായ ഭൂമി.” - കാല്‍പ്പനികതയുടെ മായിക സ്പര്‍ശമുള്ള ഈ വരികള്‍ പി പത്മരാജന്‍റേതാണ്. ‘ഋതുഭേദങ്ങളുടെ പാരിതോഷികം’ എന്ന നോവലില്‍ നിന്നുള്ള വരികള്‍. ഏറെ പ്രശസ്തമായ ഈ കൃതി സിനിമയാകുകയാണ്. ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ജേതാവ് എം ജി ശശിയാണ് സംവിധായകന്‍.
പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും കാമത്തിന്‍റെയും പകയുടെയും നിശബ്ദഭൂമികയിലൂടെ വായനക്കാരെ കൈ പിടിച്ചു നടത്തിയ ഈ കൃതിയിലൂടെ ഒരു യാത്ര നടത്താനാണ് എം ജി ശശി ശ്രമിക്കുന്നത്. സാഹിത്യലോകത്തിലെ കലാപകാരിയായിരുന്ന നന്തനാരുടെ ജീവിതകഥ പകര്‍ത്തിയ ‘അടയാളങ്ങള്‍’ക്ക് ശേഷം എം ജി ശശി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഋതുഭേദങ്ങളുടെ പാരിതോഷികം.
മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് സൂചനകള്‍. ഏതെങ്കിലും ഒരു സൂപ്പര്‍താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനും സാധ്യതയുണ്ട്. പുറംവേദനയെ തുടര്‍ന്ന് ഇപ്പോള്‍ പട്ടാമ്പിയിലെ വീട്ടില്‍ വിശ്രമിക്കുന്ന എം ജി ശശി പുതിയ സിനിമയുടെ കടലാസുജോലികളിലേക്ക് ഉടന്‍ കടക്കുമെന്നാണ് സൂചന.
ബ്ലെസി സംവിധാനം ചെയ്ത ‘തന്മാത്ര’ എന്ന സിനിമ പത്മരാജന്‍റെ ‘ഓര്‍മ്മ’ എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമായിരുന്നു. തന്മാത്ര സൃഷ്ടിച്ച തരംഗം പോലെ ഋതുഭേദങ്ങളുടെ പാരിതോഷികവും ചരിത്രവിജയമാകുമെന്നാണ് പ്രതീക്ഷ.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|