യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
തൃഷ കുതിക്കുന്നു
ചൊവ്വ, 6 മെയ് 2008   ( 15:29 IST )
ഇടക്കാലത്ത് തമിഴില്‍ അല്‍പ്പം മങ്ങിനിന്ന തൃഷ ‘കുരുവി’യുടെ ഗംഭീര വിജയത്തോടെ വീണ്ടും തരംഗമായി. കുരുവിയുടെ ത്രസിപ്പിക്കുന്ന തുടക്കം വിജയ്, സംവിധായകന്‍ ധരണി എന്നിവര്‍ക്കൊപ്പം തൃഷയ്ക്കും അഭിനന്ദന പ്രവാഹം തന്നെയാണ് നേടിക്കൊടുക്കുന്നത്. നയന്‍‌താരയുടെ കുതിച്ചുകയറ്റമാണ് തമിഴില്‍ ഒന്നാം സ്ഥാനത്തു നിന്നിരുന്ന തൃഷയുടെ മുന്നേറ്റത്തിന് മങ്ങലേല്‍പ്പിച്ചത്.

കിരീടം, ഭീമ എന്നീ ചിത്രങ്ങളാണ് കുരുവിക്ക് മുന്‍പ് തൃഷ അഭിനയിച്ച തമിഴ് ചിത്രങ്ങള്‍. വന്‍ പ്രതീക്ഷയുള്ള ചിത്രങ്ങളായിട്ടു കൂടി ബോക്സോഫീസില്‍ അവ ചലനം സൃഷ്ടിച്ചില്ല. നയന്‍‌താരയും ശ്രീയ സരണുമൊക്കെ അഭിനയിച്ച സിനിമകള്‍ മെഗാഹിറ്റുകളാകുകയും ചെയ്തു. ഇതോടെ തൃഷ തമിഴില്‍ നിന്ന് പുറത്താകുമെന്ന സ്ഥിതി വരെയെത്തി. കുരുവിയുടെ വന്‍ വിജയം തൃഷയ്ക്ക് പുതുജീവന്‍ സമ്മാനിച്ചിരിക്കുകയാണ്.

എന്നാല്‍ തമിഴിലെ പോലെ ഒരു പ്രതിസന്ധി തൃഷയ്ക്ക് തെലുങ്കില്‍ നേരിടേണ്ടി വന്നിട്ടില്ല. തെലുങ്കില്‍ തൃഷയുടേതായി അവസാനം റിലീസായ ‘കൃഷ്ണ‘ സൂപ്പര്‍ ഹിറ്റായിരുന്നു. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ‘ബജ്ജിഗഡു മെയ്ഡ് ഇന്‍ ചെന്നൈ’ ആണ് തൃഷയുടേതായി ഉടന്‍ പുറത്തിറങ്ങുന്ന തെലുങ്ക് ചിത്രം.

തമിഴില്‍ ഗൌതം മേനോന്‍ സംവിധാനം ചെയ്യുന്ന ‘ചെന്നൈയില്‍ ഒരു മഴക്കാലം’ എന്ന ചിത്രത്തിലാണ് തൃഷ ഉടന്‍ അഭിനയിക്കുന്നത്. ഒരു കോള്‍ സെന്‍റര്‍ ജീവനക്കാരിയായാണ് ഈ ചിത്രത്തില്‍ സൂപ്പര്‍ നായിക പ്രത്യക്ഷപ്പെടുന്നത്. കോള്‍ സെന്‍റര്‍ ജീവനക്കാരുടെ ജീവിതത്തിന്‍റെ വിരസതയും സാഹസികതയും നിസഹായാവസ്ഥയും പണക്കൊഴുപ്പിന്‍റെ മേളവുമെല്ലാം ഈ ചിത്രത്തിന് വിഷയമാകും.

ഇതിനിടെ, ഒരു മലയാള ചിത്രത്തിലും തൃഷ അഭിനയിക്കാനുള്ള സാധ്യതയുണ്ട്. താരസംഘടനയായ അമ്മ നിര്‍മ്മിക്കുന്ന ‘ട്വന്‍റി20’ എന്ന ചിത്രത്തില്‍ ദിലീപിന്‍റെ നായികയായാണ് തൃഷ അഭിനയിക്കാന്‍ സാധ്യത. മീരാജാസ്മിന്‍ അഭിനയിക്കാനിരുന്ന വേഷമാണിത്. മീര ചിത്രത്തില്‍ നിന്ന് പിന്‍‌മാറിയതാണ് തൃഷയെ പരിഗണിക്കാന്‍ കാരണം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഋതുഭേദങ്ങളുടെ പാരിതോഷികം
കമാലിനി മമ്മൂട്ടിയുടെ നായിക
ഗുരുവില്‍ നിന്ന് ജയറാം പി‌ന്‍‌മാറി
പോസിറ്റീവ് ഒമ്പതിന് റിലീസ്
നമിതയ്ക്ക് തിരക്കേറുന്നു
കുചേലന്‍ പൊള്ളാച്ചിയില്‍
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മണിയും മുകേഷും പൊലീസ്
സഹോദരങ്ങളായ പൊലീസ് കഥാപാത്രങ്ങളുടെ കഥ മുന്‍പ്....
കുചേലന്‍ പൊള്ളാച്ചിയില്‍
നമിതയ്ക്ക് തിരക്കേറുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace