|
| സാഗര്‍ ഏലിയാസ് ജാക്കി വീണ്ടും |
| ചൊവ്വ, 6 മെയ് 2008 ( 17:36 IST ) | |
രക്തം മരവിക്കുന്ന കുറ്റകൃത്യങ്ങള്‍ കൊണ്ട് നാടിനെ വിറപ്പിച്ച അധോലോക നായകന്‍. പൊലീസിനെ കബളിപ്പിച്ച് വന്‍ കള്ളക്കടത്തുകള്‍ നടത്തുന്ന ബുദ്ധിരാക്ഷസന്‍. എതിരാളിയുടെ മേല്‍ എന്നും വിജയം മാത്രം നേടുന്ന സാഹസികനായ മനുഷ്യന്‍. അതാണ് സാഗര്‍ ഏലിയാസ് ജാക്കി. മലയാള സിനിമയിലെ പേരുകേട്ട അധോലോക കഥാപാത്രങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നവന്‍.
ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആ തകര്‍പ്പന്‍ കഥാപാത്രം തിരിച്ചു വരികയാണ്. ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ തിരക്കഥ രചിക്കുന്നത് എസ് എന്‍ സ്വാമിയാണ്. നായകന്‍ മോഹന്‍ലാല്‍. സംവിധായകനെ തീരുമാനിച്ചിട്ടില്ല.
“ഇത് ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം ഭാഗമല്ല. മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന്‍റെ പേര് സാഗര്‍ ഏലിയാസ് ജാക്കി എന്നാണ്. തിരക്കഥ എസ് എന്‍ സ്വാമിയുടേതുമാണ്” നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ പറയുന്നു. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്. അതിന്‍റെ രണ്ടാം ഭാഗമെന്നോണം ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’ എന്ന പേരില്‍ ഷാജി കൈലാസാണ് പുതിയ ചിത്രം സംവിധാനം ചെയ്യാമെന്നേറ്റത്. എന്നാല്‍ കെ മധു ഈ സംരംഭത്തിനെതിരെ രംഗത്തെത്തി എന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഇരുപതാം നൂറ്റാണ്ടിന്‍റെ സംവിധായകന്‍റെ അനുമതിയില്ലാതെ അതിന്‍റെ രണ്ടാം ഭാഗം എങ്ങനെ ഒരുക്കും എന്നതാണ് കെ മധുവിന്‍റെ ചോദ്യം. ഇരുപത്തൊന്നാം നൂറ്റാണ്ടിന് ബദലായി ‘ഈ നൂറ്റാണ്ട്’ എന്നൊരു ചിത്രം കെ മധു പ്രഖ്യാപിക്കുകയും ചെയ്തു. വിവാദങ്ങള്‍ ഇത്രയുമായതോടെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ സംവിധാനച്ചുമതലയില്‍ നിന്ന് ഷാജി കൈലാസ് പിന്‍മാറുകയായിരുന്നു.
എന്നാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് ആന്‍റണി പെരുമ്പാവൂരിന്‍റെയും എസ് എന്‍ സ്വാമിയുടെയും തീരുമാനം. സംവിധാനച്ചുമതല കെ മധുവിനെത്തന്നെ ഏല്‍പ്പിക്കുമോ അതോ പുതിയ സംവിധായകന്‍ രംഗപ്രവേശം ചെയ്യുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|