യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
രഞ്ജിത്തിന്‍റെ തമിഴ് ചിത്രത്തില്‍ പൃഥ്വി
ബുധന്‍, 7 മെയ് 2008   ( 11:42 IST )
രഞ്ജിത് ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ പൃഥ്വിരാജ് നായകന്‍. കാര്‍ത്തികയാണ് ഈ ചിത്രത്തില്‍ പൃഥ്വിയുടെ നായികയാകുന്നത്. ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

മലയാളത്തിലെ മുന്‍‌നിര തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്തിന്‍റെ തമിഴ് സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രമാണിത്. മുന്‍പ് പലവട്ടം തമിഴ് സിനിമയില്‍ രഞ്ജിത്തിന് അവസരങ്ങള്‍ വന്നതാണ്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അന്നൊന്നും രഞ്ജിത്തിന്‍റേതായി ഒരു തമിഴ് സിനിമ ഉണ്ടായില്ല. കരിയറില്‍ രഞ്ജിത്തിന് ഏറെ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന സമയമാണിത്. ജയരാജിന്‍റെ ഗുല്‍‌മോഹര്‍ എന്ന ചിത്രത്തില്‍ രഞ്ജിത്താണ് നായകന്‍.

പൃഥ്വിരാജിനെ നായകനാക്കി ‘തിരക്കഥ’ എന്നൊരു മലയാള ചിത്രം സംവിധാനം ചെയ്തു കൊണ്ടിരിക്കുകയാണ് രഞ്ജിത് ഇപ്പോള്‍. തിരക്കഥയ്ക്ക് ശേഷമേ രഞ്ജിത് തമിഴ് ചിത്രത്തിലേക്ക് കടക്കുകയുള്ളൂ. വെള്ളിനക്ഷത്രം എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിയുടെ നായികയായി കാര്‍ത്തിക അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സാഗര്‍ ഏലിയാസ് ജാക്കി വീണ്ടും
തൃഷ കുതിക്കുന്നു
ഋതുഭേദങ്ങളുടെ പാരിതോഷികം
കമാലിനി മമ്മൂട്ടിയുടെ നായിക
ഗുരുവില്‍ നിന്ന് ജയറാം പി‌ന്‍‌മാറി
പോസിറ്റീവ് ഒമ്പതിന് റിലീസ്
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മണിയും മുകേഷും പൊലീസ്
സഹോദരങ്ങളായ പൊലീസ് കഥാപാത്രങ്ങളുടെ കഥ മുന്‍പ്....
കുചേലന്‍ പൊള്ളാച്ചിയില്‍
നമിതയ്ക്ക് തിരക്കേറുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace