യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ശില്‍‌പ്പയ്ക്ക് 5.25 കോടി!
7 മെയ് 2008   ( 14:57 IST )
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക എന്ന പദവി ഇനി ശില്‍പ്പാ ഷെട്ടിക്ക്. ഒരു അമേരിക്കന്‍ കമ്പനി നിര്‍മ്മിക്കുന്ന പുതിയ ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാന്‍ അഞ്ചു കോടി 25 ലക്ഷം രൂപയാണ് ശില്‍പ്പ വാങ്ങിയത്. ജൂണില്‍ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഇന്ത്യയില്‍ ഒരു നടി വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ബിഗ്‌ബ്രദര്‍ ഷോയിലെ വിവാദങ്ങള്‍ക്ക് ശേഷമാണ് ശില്‍പ്പാ ഷെട്ടിയുടെ പ്രതിഫലം കുതിച്ചുയര്‍ന്നത്.

ഐശ്വര്യാ റായിയും കരീനാ കപൂറുമാണ് മുന്‍പ് ഏറ്റവും കൂടുതല്‍ പണം കൈപ്പറ്റിയിരുന്നത്. ഷങ്കര്‍ സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രമായ റോബോട്ടില്‍ അഭിനയിക്കാന്‍ നാലു കോടി രൂപയാണ് ഐശ്വര്യാ റായ് വാങ്ങിയത്. കരീനാ കപൂറും തന്‍റെ പുതിയ ചിത്രങ്ങള്‍ക്ക് നാലു കോടി രൂപ പ്രതിഫലം വാങ്ങുന്നുണ്ട്. ഹിന്ദിയിലെ ഒട്ടു മിക്ക നായിക നടിമാരും ഒരു കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവരാണ്.

തമിഴിലും തെലുങ്കിലും പറന്നഭിനയിക്കുന്ന സ്വപ്നസുന്ദരി നയന്‍‌താരയ്ക്ക് ഒരു കോടി രൂപയാണ് ഇപ്പോള്‍ പ്രതിഫലം. മലയാളത്തില്‍ മീരാ ജാസ്മിനാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്നത് - 15 ലക്ഷം.

എന്നാല്‍ ശില്‍പ്പാ ഷെട്ടിയുടെ ഈ റെക്കോര്‍ഡിന് അധികം ആയുസുണ്ടാകില്ലെന്ന് ഉറപ്പാണ്. ഇപ്പോള്‍ തന്നെ, കത്രീന കൈഫിന് ഒരു ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാന്‍ ആറു കോടി രൂപയുടെ ഓഫര്‍ ലഭിച്ചതായി സൂചനയുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
‘അരസാങ്കം’ ഇന്ന് തിയേറ്ററില്‍
ദിലീപിന് മാക്ടയുടെ മുന്നറിയിപ്പ്
കര്‍ണ്ണന്‍ ഇനി ചെ ഗുവേര
കമല്‍ ചിത്രവുമായി ബാല
തെലുങ്ക് ചിത്രത്തില്‍ നിന്ന് കാവ്യ പിന്‍‌മാറി
രഞ്ജിത്തിന്‍റെ തമിഴ് ചിത്രത്തില്‍ പൃഥ്വി
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് അഞ്ചേകാല്‍ കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക എന്ന പദവി ഇനി ശില്‍പ്പാ ഷെട്ടിക്ക്. ഒരു അമേരിക്കന്‍.....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace