|
| തെലുങ്ക് ചിത്രത്തില്‍ നിന്ന് കാവ്യ പിന്‍മാറി |
| ബുധന്‍, 7 മെയ് 2008 ( 16:59 IST ) | |
മലയാളത്തിന്‍റെ സ്വന്തം അഭിനേത്രി എന്ന വിശേഷണം കാവ്യാ മാധവനാണ് ഏറ്റവും യോജിക്കുക. ഒട്ടേറെ ഓഫറുകള്‍ ലഭിച്ചിട്ടും അന്യഭാഷയില്‍ ചില നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു എന്നല്ലാതെ മലയാള സിനിമയെ ഉപേക്ഷിക്കാന്‍ കാവ്യ തയ്യാറായില്ല. സിദ്ദിഖ് സംവിധാനം ചെയ്ത സാധു മിരണ്ടാല്‍ ആണ് കാവ്യ ഒടുവില്‍ അഭിനയിച്ച തമിഴ് ചിത്രം. അതു പോലും ഒരു സിദ്ദിഖ് ചിത്രത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ട് ചെയ്തതാണെന്നാണ് കാവ്യ പറയുന്നത്.
കാശി, എന്‍ മന വാനില്‍ എന്നിവയാണ് കാവ്യയുടെ മറ്റ് തമിഴ് ചിത്രങ്ങള്‍. സാധു മിരണ്ടാല്‍ കഴിഞ്ഞതോടെ തമിഴിലെയും തെലുങ്കിലെയും ഒട്ടേറെ നിര്‍മ്മാതാക്കള്‍ കാവ്യയെ ഡേറ്റിനായി സമീപിച്ചു. അല്‍ അരി നരേഷ് സംവിധാനം ചെയ്യുന്ന ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ കാവ്യ സമ്മതിക്കുകയും ചെയ്തു.
35 ലക്ഷം രൂപയാണ് ഈ തെലുങ്ക് ചിത്രത്തിനായി കാവ്യയ്ക്ക് നല്‍കാമെന്ന് നിര്‍മ്മാതാക്കള്‍ സമ്മതിച്ചിരുന്നത്. കഥ ഇഷ്ടപ്പെട്ടതിനാല്‍ കാവ്യ കരാറില്‍ ഒപ്പിടുകയും ചെയ്തത്രേ. എന്നാല്‍ കരാറില്‍ ഒപ്പിട്ടു കഴിഞ്ഞതോടെ സംവിധായകന്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചു. അതിലൊന്ന്, ഈ ചിത്രത്തിലെ ഒരു സീനില്‍ കാവ്യ ബിക്കിനി ധരിച്ച് പ്രത്യക്ഷപ്പെടണം എന്നതായിരുന്നു!
ഇതോടെ കാവ്യ ചിത്രത്തില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ്. വന്‍ പ്രതിഫലം നല്‍കാമെന്ന് പറഞ്ഞിട്ടും ആ ചിത്രം ഉപേക്ഷിച്ച് വീണ്ടും മലയാള ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കാനാണ് കാവ്യ തീരുമാനിച്ചത്. ട്വന്‍റി20, മാടമ്പി, പട്ടണത്തില്‍ ഭൂതം, ചെമ്പകരാമന്‍ എന്നിവയാണ് കാവ്യ അഭിനയിക്കുന്ന പുതിയ മലയാള ചിത്രങ്ങള്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|