|
| കമല്‍ ചിത്രവുമായി ബാല |
| വ്യാഴം, 8 മെയ് 2008 ( 11:11 IST ) | |
സേതു, നന്ദ, പിതാമഹന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ ബാല വീണ്ടും ഒരു പരീക്ഷണ ചിത്രവുമായി വരുന്നു. ഇപ്പോള്‍ നാന്‍ കടവുള്‍ എന്ന ചിത്രത്തിന്‍റെ തിരക്കിലായ ബാല തന്‍റെ അടുത്ത ചിത്രത്തില്‍ കമലഹാസനെയാണ് ഒപ്പം കൂട്ടുന്നത്. അതെ, ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമല്‍ നായകനാകുന്നു.
തികച്ചും വ്യത്യസ്തമായ ഒരു കഥയാണ് കമലിനായി ബാല തെരഞ്ഞെടുത്തിരിക്കുന്നത്. ചിത്രത്തിന്‍റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. നായികയെയും സാങ്കേതിക വിദഗ്ധരെയും തീരുമാനിച്ചു വരികയാണ്. കമലഹാസന്‍ സംവിധാനം ചെയ്യുന്ന മര്‍മ്മയോഗിക്ക് ശേഷം ബാലയുടെ ചിത്രം ആരംഭിക്കും.
വിക്രം എന്ന നടനെ സൂപ്പര്‍താരമാക്കിയ സംവിധായകനാണ് ബാല. സേതു, പിതാമഹന്‍ എന്നീ ചിത്രങ്ങള്‍ വിക്രമിന്‍റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളാണ്. പിതാമഹനിലെ അഭിനയം മികച്ച നടനുള്ള ദേശീയ പുരസ്കാരവും വിക്രമിന് നേടികൊടുത്തു. സൂര്യ നായകനായ നന്ദയും വ്യത്യസ്തമായ ഒരനുഭവമായിരുന്നു. ബാലയും കമലഹാസനും ഒത്തുചേരുമ്പോള്‍ പ്രതീക്ഷകള്‍ക്ക് അതിരില്ലാതാകുന്നത് ഇതൊക്കെക്കൊണ്ടു തന്നെയാണ്.
ബാലയുടെ ‘നാന്‍ കടവുള്‍‘ റിലീസിന് തയ്യാറെടുക്കുകയാണ്. ആര്യയാണ് ഈ ചിത്രത്തിലെ നായകന്‍. ചിത്രം പുറത്തുവരും മുന്‍പേ വിവാദങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|