യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ദിലീപിന് മാക്ടയുടെ മുന്നറിയിപ്പ്
എറണാകുളം(ഏജന്‍സി), വ്യാഴം, 8 മെയ് 2008   ( 17:06 IST )
തുളസീദാസ് സംവിധാനം ചെയ്യാനിരുന്ന ‘കുട്ടനാടന്‍ എക്സ്പ്രസ്‘ എന്ന ചിത്രത്തില്‍ നിന്നും പിന്‍മാറിയതിന്‍റെപേരില്‍ നടന്‍ ദിലീപിനോട്‌ മാക്ട വിശദീകരണം ആവശ്യപ്പെട്ടു. അഡ്വാന്‍സ്‌ വാങ്ങിയ ശേഷമാണ് ദിലീപ് പിന്‍‌മാറിയതെന്നും ഇതുമൂലം സംവിധായകനുണ്ടായിട്ടുള്ള നഷ്ടം കനത്തതാണെന്നും ഇക്കാര്യത്തില്‍ മതിയായ വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടി വേണ്ടിവരുമെന്നുമാണ് ദിലീപിനയച്ച കത്തില്‍ മാക്ട മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌.

എന്നാല്‍ ദിലീപിന് വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്തകള്‍ മാക്ട ചെയര്‍മാന്‍ വിനയന്‍ നിഷേധിച്ചിട്ടുണ്ട്. ദിലീപിനോട് വിശദീകരണം ചോദിക്കുക മാത്രമാണ്‌ ചെയ്തതെന്ന് വിനയന്‍ വ്യക്തമാക്കി. എന്നാല്‍ വിശദീകരണം തൃപ്തികരമല്ലാത്തപക്ഷം മറ്റുനടപടികളെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും വിനയന്‍ പറഞ്ഞു.

കോളജു കുമാരന് ശേഷം തുളസീദാസ് സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് കുട്ടനാടന്‍ എക്സ്പ്രസ്. കുട്ടനാടിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിന് ദിലീപിന്‍റെ പ്രിയപ്പെട്ട തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണയും സിബി കെ തോമസും ചേര്‍ന്നായിരുന്നു രചന നിര്‍വഹിച്ചത്. ദോസ്തിന് ശേഷം ദിലീപും തുളസീദാസും ഒന്നിക്കുന്ന ചിത്രം കൂടിയാവുമായിരുന്നു കുട്ടനാടന്‍ എക്സ്പ്രസ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കര്‍ണ്ണന്‍ ഇനി ചെ ഗുവേര
കമല്‍ ചിത്രവുമായി ബാല
തെലുങ്ക് ചിത്രത്തില്‍ നിന്ന് കാവ്യ പിന്‍‌മാറി
ശില്‍‌പ്പയ്ക്ക് അഞ്ചേകാല്‍ കോടി!
രഞ്ജിത്തിന്‍റെ തമിഴ് ചിത്രത്തില്‍ പൃഥ്വി
സാഗര്‍ ഏലിയാസ് ജാക്കി വീണ്ടും
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മണിയും മുകേഷും പൊലീസ്
സഹോദരങ്ങളായ പൊലീസ് കഥാപാത്രങ്ങളുടെ കഥ മുന്‍പ്....
കുചേലന്‍ പൊള്ളാച്ചിയില്‍
നമിതയ്ക്ക് തിരക്കേറുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace