|
| ‘അരസാങ്കം’ ഇന്ന് തിയേറ്ററില്‍ |
| വെള്ളി, 9 മെയ് 2008 ( 11:00 IST ) | |
തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയകാന്തിന്‍റെ നൂറ്റമ്പതാം ചിത്രം ‘അരസാങ്കം’(ഭരണകൂടം) ഇന്ന് പ്രദര്‍ശനത്തിനെത്തുന്നു. ആര്‍ മാതേഷ് സംവിധാനം ചെയ്യുന്ന ‘അരസാങ്കം’ ഒരു ആക്ഷന്‍ ത്രില്ലറാണ്. വിജയകാന്തിന്‍റെ ആരാധകരെ ത്രസിപ്പിക്കുന്ന ഒട്ടേറെ സംഘട്ടന രംഗങ്ങളാണ് അരസാങ്കത്തിന്‍റെ ഹൈലൈറ്റ്. ഒരു പൊലീസ് ട്രെയിനിംഗ് കോളജിലെ അധ്യാപകനായാണ് വിജയകാന്ത് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
കാനഡയിലാണ് ഈ സിനിമയുടെ കൂടുതല്‍ ഭാഗവും ചിത്രീകരിച്ചത്. ഹെലികോപ്ടര്‍ ഉപയോഗിച്ച് കാനഡയില്‍ ചിത്രീകരിച്ച ചില സാഹസിക രംഗങ്ങളും ആരാധകരെ ത്രസിപ്പിക്കുമെന്നാണ് കരുതുന്നത്. തമിഴിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ ഷങ്കറിന്‍റെ സഹായിയായിരുന്നതിന്‍റെ അനുഭവസമ്പത്ത് ഈ ചിത്രത്തിലെ സാഹസിക രംഗങ്ങള്‍ ചിത്രീകരിക്കുന്നതില്‍ മാതേഷ് നന്നായി ഉപയോഗിച്ചിട്ടുണ്ട്. ടൊറന്‍റോയിലും ചില മര്‍മ്മപ്രധാനമായ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്.
ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിലുള്ള തന്‍റെ പരിവേഷം അരസാങ്കത്തില്‍ വിജയകാന്ത് ഉപയോഗിക്കുന്നില്ല. രാഷ്ട്രീയ ലക്‍ഷ്യം വച്ചുള്ള ഡയലോഗുകളോ തന്‍റെ പാര്‍ട്ടിയുടെ കൊടിയുള്‍പ്പെട്ട ദൃശ്യങ്ങളോ ഒന്നും ചിത്രത്തിലുണ്ടാകില്ല. പ്രേക്ഷകര്‍ക്ക് രസിക്കുന്ന എല്ലാ ചേരുവകളും അടങ്ങിയ സിനിമയെന്നാണ് അരസാങ്കത്തെ വിജയകാന്ത് വിശേഷിപ്പിക്കുന്നത്.
ശ്രീകാന്ത് ദേവയാണ് ചിത്രത്തിന്‍റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഓഡിയോ സി ഡിയുടെ ഒരു ലക്ഷം കോപ്പികള്‍ ഓഡിയോ റിലീസിന്‍റെ ആദ്യ ദിനത്തില്‍ തന്നെ ലഭിക്കത്തക്ക രീതിയില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.തമിഴ് സിനിമയുടെ 75 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് ഒരു റെക്കോര്‍ഡാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|