യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
അങ്ങാടിത്തെരുവുമായി വസന്തബാലന്‍
9 മെയ് 2008   ( 13:14 IST )
തമിഴിലെ ശ്രദ്ധേയനായ യുവസംവിധായകന്‍ വസന്തബാലന്‍ ‘വെയില്‍‘ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം പുതുമുഖങ്ങളെ പ്രധാനതാരങ്ങളാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് അങ്ങാടിത്തെരുവ്. പുതുമുഖം മഹേഷും കത്രത് തമിഴ് എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച അഞ്ജലിയുമാണ് ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തുന്നത്.

ചിത്രത്തിലെ നായകനെ തേടി 17000പേരെ കണ്ട വസന്തബാലന്‍ മഹേഷിനെ കണ്ടെത്തിയത് യാദൃചികമായാണ്. ഡിണ്ടിഗലിലെ ഒരു സിനിമാ തിയേറ്ററിനു മുന്നില്‍ കപ്പലണ്ടി കച്ചവടം നടത്തുകയായിരുന്നു മഹേഷിന്‍റെ അച്ഛന്‍. ഇവിടെനിന്നാണ് സംവിധായകന്‍ തന്‍റെ നായകനെ കണ്ടെത്തിയത്. മഹേഷിനെ സിനിമയിലഭിനയിക്കാന്‍ സമ്മതിപ്പിക്കുകയായിരുന്നു സിനിമയെടുക്കും‌ മുന്‍‌പെ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് വസന്തബാലന്‍ പറയുന്നു.

വെയില്‍ പോലെ വളരെ റിയലിസ്റ്റിക്കായ ചിത്രമായിരിക്കും അങ്ങാടിത്തെരുവ് എന്നതിനാലാണ് വളരെ സാ‍ധാരണമായ ചുറ്റുപാടുകളില്‍ നിന്നെത്തിയ മഹേഷിനെ തന്നെ നായകനാക്കിയത്. ജീവ നായകനായി അഭിനയിച്ച കത്രത് തമിഴ് എന്ന ചിത്രത്തിലെ നായികയായ അഞ്ജലിയ്ക്ക് ഒരു അയല്‍‌പ്പക്കത്തെ പെണ്‍കുട്ടി എന്ന പ്രതിഛായയുണ്ട്. ഇതു രണ്ടും തന്‍റെ കഥയ്ക്ക് ആവശ്യമായിരുന്നതിനാലാണ് ഇരുവരെയും മുഖ്യവേഷങ്ങളിലേയ്ക്ക് തെരഞ്ഞെടുത്തതെന്ന് വസന്തബാലന്‍ പറഞ്ഞു.

സംവിധായകന്‍ ഷങ്കര്‍ നിര്‍മ്മിച്ച് ഭരത്, ഭാവന, പശുപതി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ വസന്തബാലന്‍റെ കന്നി ചിത്രം വെയില്‍, തമിഴ് സിനിമയുടെ ചരിത്രത്തില്‍ കാന്‍ ഫെസ്റ്റിവലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ചിത്രമെന്ന ബഹുമതി നേടിയിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
‘അരസാങ്കം’ ഇന്ന് തിയേറ്ററില്‍
ദിലീപിന് മാക്ടയുടെ മുന്നറിയിപ്പ്
കര്‍ണ്ണന്‍ ഇനി ചെ ഗുവേര
കമല്‍ ചിത്രവുമായി ബാല
തെലുങ്ക് ചിത്രത്തില്‍ നിന്ന് കാവ്യ പിന്‍‌മാറി
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace