|
| സൈജു ‘പേരുദോഷം’ മാറ്റി |
| വെള്ളി, 9 മെയ് 2008 ( 16:00 IST ) | |
യുവനടന്‍മാരില്‍ ശ്രദ്ധേയനായ സൈജു കുറുപ്പ് പേരു മാറ്റി. അനിരുദ്ധന്‍ എന്ന പേരിലായിരിക്കും സൈജു ഇനി അറിയപ്പെടുക. പുതുമുഖങ്ങളെ അവതരിപ്പിക്കുന്നതില്‍ പ്രഗത്ഭനായ ഹരിഹരന്‍റെ മയൂഖം എന്ന ചിത്രത്തിലൂടെയാണ് സൈജു മലയാളത്തില്‍ അരങ്ങേറിയത്. പിന്നീട് സ്കെച്ച്, ജൂബിലി, അന്തിപ്പൊന്‍വെട്ടം തുടങ്ങി ഏതാനും ചിത്രങ്ങളില്‍ കൂടി നായകനായി എത്തിയെങ്കിലും അവയൊന്നും താരത്തിന്‍റെ കരിയറിന് ഗുണം ചെയ്തില്ല.
പിന്നീട് പതുക്കെ കളമൊന്ന് മാറ്റിച്ചവുട്ടി. റാഫി മെക്കര്‍ട്ടിന്‍ സംവിധാനം ചെയ്ത ‘ഹലോ’യില്‍ മോഹന്‍ലാലിനെതിരെയുള്ള പ്രതിനായകവേഷം ശ്രദ്ധിക്കപ്പെട്ടുവെങ്കിലും അതേ ജനുസ്സില്‍ എത്തിയ ലാല്‍ ജോസിന്‍റെ മുല്ലയിലെ വില്ലന്‍ വേഷം പടം എട്ടു നിലയില്‍പ്പൊട്ടിയതിനെ തുടര്‍ന്ന് ശ്രദ്ധിക്കപ്പെട്ടില്ല.
എല്ലാം തന്‍റെ പേരു ദോഷമാണെന്ന് അപ്പോഴാണ് താരത്തിന് ബുദ്ധി ഉദിച്ചത്. എന്നാല്‍ പിന്നെ പേരൊന്നു മാറ്റി കളയാമെന്ന് കരുതി. സുനില്‍ നരെയ്ന്‍ ആയി തമിഴില്‍ വിജയമായതു പോലെ തനിക്കും എന്തുകൊണ്ടായിക്കൂടാ. അങ്ങിനെ സൈജു അനിരുദ്ധനായി. പേരു മാറ്റിയതും ഭാഗ്യവും വന്നെന്നു വേണം കരുതാന്‍. തമിഴില്‍ ഭാഗ്യരാജിന്‍റെ 'പുതിയ വാര്‍പ്പുകള്‍' എന്ന ചിത്രത്തില്‍ പ്രതിനായകവേഷമാണ് ഇപ്പോള്‍ നടനെ തേടിവന്നിരിക്കുന്നത്. ശന്തനുവാണ് ചിത്രത്തില്‍ നായകന്‍.
തമിഴിലെ പുതിയ താരോദയമായ മലയാളികളുടെ പൃഥ്വിരാജും ഇതുപോലെ കനാകണ്ടേന്‍ എന്ന ചിത്രത്തിലെ പ്രതിനായകവേഷത്തിലൂടെയാണ് തമിഴില്‍ അരങ്ങേറിയത്. മലയാളത്തില്‍ 'ബ്രഹ്മാസ്‌ത്ര'മെന്ന ചിത്രത്തിലാണ് ഏറ്റവും അവസാനമായി സൈജു അഭിനയിച്ചത്. തമിഴില്‍ക്കൂടാതെ ഹിന്ദിയിലും സൈജു ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നുണ്ട്. ഇജാസ് അഹമ്മദ് സംവിധാനം ചെയ്യുന്ന ദി വൈറ്റ് എലഫന്‍റ് എന്ന ഹിന്ദി ചിത്രത്തിലാണ് സൈജു അഭിനയിക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|