|
| വിജയ് വീണ്ടും റീമേക്കിന് |
| ശനി, 10 മെയ് 2008 ( 11:28 IST ) | |
ധരണി സംവിധാനം ചെയ്യുന്ന കുരുവിയും ബോക്സോഫീസ് പ്രതീക്ഷകളെ തകിടം മറിച്ചതോടെ തമിഴിന്‍റെ ഇളയ ദളപതി വിജയ് വീണ്ടും റീമേക്കുകളിലേയ്ക്ക് തിരിയുന്നു. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ പോക്കിരിയ്ക്കു ശേഷം പ്രഭുദേവ ഒരുകുന്ന ‘സിങ്കം‘ ബോളിവുഡ് ചിത്രം ‘സോള്‍ജിയറി‘ന്‍റെ റീമേക്കാണാണെന്നാണ് അറിയുന്നത്. അബ്ബാസ് മസ്താന്‍ സംവിധാനം ചെയ്ത് ബോബി ഡിയോള്‍, രാഖി, പ്രീതി സിന്‍റ എന്നിവര്‍ മുഖ്യ വേഷങ്ങളഭിനയിച്ച് 1998ല്‍ പുറത്തിറങ്ങിയ ‘സോള്‍ജിയര്‍‘ പട്ടാള പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ത്രില്ലറാണ്.
പുരി ജഗന്നാഥ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായ പോക്കിരി തമിഴില്‍ വിജയ്‌യിനെ നായകനാക്കി റീമേക്ക് ചെയ്താണ് പ്രഭുദേവ സംവിധായാകന്‍റെ കുപ്പായമണിഞ്ഞത്. തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ സൂപ്പര്‍ഹിറ്റായ തമിഴ് പോക്കിരിയ്ക്കു ശേഷം ഭരതന്‍റെ അഴകിയ തമിഴ് മകനിലാണ് വിജയ് അഭിനയിച്ചത്. എന്നാല്‍ വിജയ് ഇരട്ടവേഷത്തിലെത്തിയിട്ടും മൂക്കുംകുത്തി വീഴാനായിരിന്നും ചിത്രത്തിന്‍റെ വിധി.
ഇതിനുശേഷം തന്‍റെ മറ്റൊരു റീമേക്ക് മെഗാഹിറ്റായ ഗില്ലി ഒരുക്കിയ സംവിധായകന്‍ ധരണിയുടെ കുരുവിയിലായിരുന്നു വിജയ്‌യുടെ സകല പ്രതീക്ഷയും. എന്നാല്‍ കുരുവിക്ക് അധികം ഉയരത്തിലൊന്നും പറക്കാന്‍ കഴിയില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തുടര്‍ച്ചയായ രണ്ടു പരാജയങ്ങള്‍ക്കു ശേഷം ഒരു സൂപ്പര്‍ വിജയമാണ് വിജയ് ആഗ്രഹിക്കുന്നത്.
തമിഴ് സിനിമയില്‍ എറ്റവും കൂടുതല്‍ റീമേക്കുകളില്‍ അഭിനയിക്കുന്ന നടനെന്നപേരും ഇപ്പോള്‍ വിജയ്‌ക്കാണ്. പോക്കിരി, ഗില്ലി, ആദി, ഷാജഹാന്‍, ഫ്രണ്ട്സ്, കാതല്‌ക്ക് മര്യാദൈ എന്നി ചിത്രങ്ങളെല്ലാം മലയാളത്തില്‍ നിന്നും തെലുങ്കില്‍ നിന്നും കടമെടുത്തവയാണ്. ഇപ്പോള്‍ മലയാളവും തെലുങ്കും കടന്ന് വിജയ് ബോളിവിഡിലേയ്ക്കാണ് നോട്ടമിട്ടിരിക്കുന്നത്. സല്‍മാന്‍ ഖാനെ നായകനാക്കി പ്രഭുദേവ ഒരുക്കുന്ന ഹിന്ദി പോക്കിരി പൂര്‍ത്തിയാക്കിയതിനുശേഷമായിരിക്കും സിങ്കം തുടങ്ങുക.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|