യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
മുന്നാഭായി ഇനി ചാള്‍സ്‌ ശോഭരാജ്
ശനി, 10 മെയ് 2008   ( 13:10 IST )
ആദര്‍ശത്തിന്‍റെ പ്രതീകമായിരുന്നു മുന്നാഭായ്. എന്നാല്‍ അതേ മുന്നാഭായി തന്നെ ഇപ്പോള്‍ ഭീകരന്‍റെ പര്യായമായ ചാള്‍സ് ശോഭരാജാകുകയാണ്. പറഞ്ഞു വരുന്നത് സഞ്ജയ് ദത്ത് നായകനാകുന്ന പുതിയ ചിത്രം ‘ചാള്‍സ് ആന്‍ഡ് ഐ‘യെക്കുറിച്ചാണ്. ഇന്ത്യ മുതല്‍ ബാങ്കോക്കും അമേരിക്കയുംവരെ നീളുന്ന കുറ്റകൃത്യങ്ങളിലൂടെ ലോകത്തെ ഞെട്ടിച്ച പാതി ഇന്ത്യന്‍ വംശജനും ഫ്രഞ്ച് പൌരനുമായ ചാള്‍സ് ശോഭരാജിന്‍റെ ജീവിതമാണ് ചാള്‍സ് ആന്‍ഡ് ഐ‘.

രാം‌ഗോപാല്‍ വര്‍മയുടെ ഫാക്ടറിക്കുവേണ്ടി ‘ഡര്‍‌നാ‍ മനാഹെ‘ ‘ഗായബ്‘, ‘ഡര്‍നാ സരൂരി ഹെ‘ തുടങ്ങിയ പേടിപ്പടങ്ങള്‍ സംവിധാനം ചെയ്തിട്ടുളള പ്രവാല്‍ രാമനാണ് ‘ചാള്‍സ് ആന്‍ഡ് ഐ‘യുടെ സംവിധായകന്‍. അതിബുദ്ധിശാലിയും അതേ സമയം അപകടകരമായ മനോഭാവവുമുള്ള അതി സങ്കീര്‍ണ്ണതയുള്ള വേഷമാണ് ചാള്‍സിന്‍റേത്. അതിനാല്‍ ഈ ക്യാരക്ടറിന് യോജിച്ച നടന്‍ സഞ്ജയ ദത്ത് മാത്രമാണെന്ന് സംവിധായകന്‍ പറയുന്നു. ചിത്രത്തെക്കുറിച്ച് തനിക്ക് ഏറെ പ്രതീക്ഷയുണ്ടെന്ന് സഞ്ജയ് ദത്തും പറഞ്ഞു. മെയ്ഡ് ബൈ പീപ്പിള്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ശോഭരാജിന്‍റെ സാഹസികമായ ജീവിതകഥ ഇന്ത്യയില്‍ അദ്ദേഹത്തിന് ഒട്ടേറെ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. ജയിലില്‍ നിന്ന് പുറത്തുവരുമ്പോള്‍ ചാള്‍സിനോട് പെണ്‍കുട്ടികള്‍ വിവാഹാഭ്യര്‍ത്ഥന പോലും നടത്തിയിരുന്നു. ചാള്‍സിന്‍റെ ജീവിതത്തെ ആധാരമാക്കി നിരവധി സിനികള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും 1989ല്‍ പുറത്ത് വന്ന ‘ഷാഡോ ഓഫ് ദ കോബ്ര‘ എന്ന ടെലിസിനിമയാണ് പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചത്. ഇപ്പോള്‍ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് നേപ്പാളിലെ ജയിലില്‍ കഴിയുന്ന ശോഭരാജ് വിവിധ കൊലപാതകങ്ങളുടെ പേരില്‍ 20 വര്‍ഷത്തോളം ഇന്ത്യയിലെ തീഹാര്‍ ജയിലിലും കിടന്നിട്ടുണ്ട്. പിന്നീട് 1997ല്‍ കേന്ദ്രസര്‍ക്കാര്‍ ചാള്‍സ് ശോഭരാജിനെ ഫ്രാന്‍സിലേക്ക് നാടുകടത്തുകയായിരുന്നു.

വഞ്ചകന്‍, രത്‌നകൊള്ളക്കാരന്‍, മയക്കുമരുന്നു വ്യാപാരി, കൊലപാതകി എന്നിങ്ങനെ പലതരത്തിലുള്ള കുറ്റകൃത്യങ്ങള്‍ സ്വന്തം പേരിലുള്ള ശോഭരാജ് ‘സര്‍പ്പം’ എന്ന അപര നാമത്തിലാണ് അറിയപ്പെടുന്നത്. ഏഷ്യയില്‍ തന്നെ 12 കൊലപതക കേസുകളില്‍ ശോഭ‌രാജ് പ്രതിയാണ്.


(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വിജയ് വീണ്ടും റീമേക്കിന്
സൈജു ‘പേരുദോഷം’ മാറ്റി
അങ്ങാടിത്തെരുവുമായി വസന്തബാലന്‍
‘അരസാങ്കം’ ഇന്ന് തിയേറ്ററില്‍
ദിലീപിന് മാക്ടയുടെ മുന്നറിയിപ്പ്
കര്‍ണ്ണന്‍ ഇനി ചെ ഗുവേര
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace