യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
വിജയമാകുന്ന വിപണനതന്ത്രം
ഞായര്‍, 11 മെയ് 2008   ( 11:52 IST )
അന്‍‌വര്‍ റഷീദ്-മമ്മൂട്ടി ടീമിന്‍റെ ‘അണ്ണന്‍ തമ്പി‘ മലയാള സിനിമയുടെ കലക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. റിലീസ് ചെയ്ത് 21 ദിവസത്തിനുള്ളില്‍ ഒമ്പതു കോടി രൂപയുടെ ഗ്രോസ് കലക്ഷനാണ് മമ്മൂട്ടി ഇരട്ടവേഷത്തിലെത്തുന്ന അണ്ണനും തമ്പിയും കൂടി പോക്കറ്റിലാക്കിയത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമയി 75 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ചിത്രം ഇനീഷ്യല്‍ പുള്‍ പരമാവധി മുതലാക്കിയാണ് പരമാവധി നേട്ടം കൈവരിച്ചത്. സിനിമ ആത്യന്തികമായി ഒരു ഉല്‍പ്പന്നമാണെന്നും അത് ഭംഗിയായി പൊതിഞ്ഞ് നല്ല രീതിയില്‍ എല്ലായിടത്തും ഒരുപോലെ വിപണനം ചെയ്താല്‍ വാങ്ങാന്‍ ആളുണ്ടാവുമെന്നുമാണ് അണ്ണന്‍ തമ്പി നല്‍കുന്ന പാഠം.

അണ്ണന്‍ തമ്പി കൈവരിച്ചനേട്ടം മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലു തന്നെയാണ്. കാരണം ഇതുവരെ മൂന്നോ പരമാവധി നാലോ കോടിയില്‍ തീര്‍ക്കുന്ന ഒരു സൂപ്പര്‍ താര മലയാള ചിത്രം പരമാവധി 48 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുകയും ഇതില്‍ പത്തോളം കേന്ദ്രങ്ങളില്‍ നൂറ് ദിവസം തികയ്ക്കുയും ചെയ്യുമ്പോള്‍ മാത്രമാണ് നിര്‍മാതാവ് കുത്തുപാളയെടുക്കാ തിരിന്നിട്ടുള്ളത്. ഇത് വളരെ അപൂര്‍വമാണെന്നതായിരുന്നു മലയാള സിനിമ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന്.

എന്നാല്‍ വിതരണക്കാര്‍ റിലീസിംഗ് കേന്ദ്രങ്ങളുടെ നിയന്ത്രണത്തില്‍ അയവു വരുത്താന്‍ തയ്യാറായതോടെ എ, ബി ക്ലാസ് സെന്‍റ‌റുകള്‍ ഭേദമില്ലാതെ ചിത്രം റിലീസ് ചെയ്യാനായി. കഥയിലോ ട്രീറ്റ്മെന്‍റിലോ ഒന്നും പുതുമ അവകാശപ്പെടാനില്ലാതെ തന്നെ മമ്മൂട്ടിയുടെ ഇരട്ടവേഷം കൊണ്ട് മാത്രം അണ്ണനും തമ്പിയും കൂടി ഇത്രയൊക്കെ നേടിയത് മലയാള സിനിമാ മേഖലയ്ക്കു തന്നെ പുതിയൊരു ഉണര്‍വ് സമ്മാനിച്ചിട്ടുണ്ട്.

ലോകത്തെല്ലായിടത്തും മലയാളി ഉള്ളപ്പോഴും വിപണിയില്ലായ്മമൂലം അഞ്ചു കോടിയില്‍ കൂടുതല്‍ നിര്‍മാണ ചെലവു വരുന്ന ഒരു സിനിമയെക്കുറിച്ച് ചിന്തിക്കാന്‍ പോലും മലയാളിക്ക് ആവില്ലായിരുന്നു. ആ ചരിത്രം കൂടിയാണ് അണ്ണന്‍ തമ്പി മാറ്റിയെഴുതുന്നത്. ഇനി മലയാളിയ്ക്കും ഒരു ‘ശിവാജി‘യെക്കുറിച്ചൊക്കെ ചിന്തിക്കാമെന്ന് അണ്ണനും തമ്പിയുകൂടി ഉറപ്പു നല്‍കുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മുന്നാഭായി ഇനി ചാള്‍സ്‌ ശോഭരാജ്
വിജയ് വീണ്ടും റീമേക്കിന്
സൈജു ‘പേരുദോഷം’ മാറ്റി
അങ്ങാടിത്തെരുവുമായി വസന്തബാലന്‍
‘അരസാങ്കം’ ഇന്ന് തിയേറ്ററില്‍
ദിലീപിന് മാക്ടയുടെ മുന്നറിയിപ്പ്
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace