|
| 'വാരണം ആയിരം’ വൈകും |
| തിങ്കള്‍, 12 മെയ് 2008 ( 10:05 IST ) | |
ഗൌതം മേനോന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം ‘വാരണം ആയിര’ത്തിന്‍റെ റിലീസ് വൈകും. ഈ ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ഓസ്കാര്‍ രവിചന്ദ്രന്‍ തന്‍റെ തന്നെ ബിഗ് ബജറ്റ് ചിത്രമായ ദശാവതാരത്തിന്‍റെ കാര്യങ്ങളാണ് ഇപ്പോള്‍ കൂടുതലായി ശ്രദ്ധിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ അത്ഭുതമായേക്കാവുന്ന ദശാവതാരം പുറത്തെത്തിക്കഴിഞ്ഞേ വാരണം ആയിരത്തിന്‍റെ റിലീസ് സംബന്ധിച്ച് തീരുമാനമാകുകയുള്ളൂ.
സൂര്യയാണ് വാരണം ആയിരത്തിലെ നായകന്‍. ജില്ലന്‍റും ഒരു കാതല്‍, വേല്‍ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം സൂര്യ നായകനാകുന്ന ചിത്രമാണിത്. കാക്ക കാക്ക എന്ന ട്രെന്‍ഡ് സെറ്ററിന് ശേഷം ഗൌതം മേനോനും സൂര്യയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
സമീരാ റെഡ്ഡി, ദിവ്യ, സിമ്രാന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഒരു ഗ്രാമീണനായ സാധാരണക്കാരന്‍റെ 16 മുതല്‍ 64 വയസുവരെയുള്ള ജീവിതകാലഘട്ടമാണ് വാരണം ആയിരത്തിന്‍റെ പ്രമേയം. അതിനിടയില്‍ അയാളുടെ ജീവിതത്തില്‍ അത്ഭുതകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു.
ഹാരിസ് ജയരാജ് ഈണം നല്‍കിയ അഞ്ചു ഗാനങ്ങളാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. ചെന്നൈ, രാമേശ്വരം, മുംബൈ, ഡല്‍ഹി, ഡെറാഡൂണ്‍, ബെര്‍ക്‍ലി, സാന്‍ഫ്രാന്‍സിന്‍സ്‌കോ എന്നിവിടങ്ങളിലായാണ് ഗാനരംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|