യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
മമ്മൂട്ടിയും റോമയും ഒന്നിക്കുന്നു
തിങ്കള്‍, 12 മെയ് 2008   ( 12:50 IST )
യുവതാരങ്ങളുടെ നായികയായി തിളങ്ങുന്ന റോമ സൂപ്പര്‍താര ചിത്രത്തിലും അഭിനയിക്കുന്നു. മമ്മൂട്ടി നായകനാവുന്ന ‘പരുന്തി’ലാണ് റോമ അഭിനയിക്കുക. റോമയുടെ ആദ്യ സൂപ്പര്‍താര ചിത്രമാണിത്. റോമയെ കൂടാതെ നവനീത്‌കൌര്‍ എന്ന നടിയും പരുന്തില്‍ അഭിനയിക്കുന്നുണ്ട്.

റോമയുടെ ആദ്യ ചിത്രമായ ‘നോട്ടുബുക്കി’ല്‍ സൂപ്പര്‍സ്റ്റാര്‍ സുരേഷ്ഗോപിയും അഭിനയിച്ചിരുന്നു. എന്നാല്‍ ആ ചിത്രത്തില്‍ സുരേഷ്ഗോപിക്ക് അതിഥി വേഷമായിരുന്നു. സുരേഷ്ഗോപിയുടെ മകളായാണ് റോമ വേഷമിട്ടത്. മോഹന്‍ലാല്‍ നായകനായ ‘ഫ്ലാഷി’ലേക്ക് ആദ്യം റോമയെ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് പാര്‍വതിയെ അഭിനയിപ്പിക്കുകയായിരുന്നു.

പരുന്തില്‍ മമ്മൂട്ടിയുടെ നായികാ വേഷമല്ല റോമയ്ക്കുള്ളതെന്നാണ് സൂചന. എന്നാല്‍ കഥയില്‍ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമായിരിക്കും ഇതെന്നും അറിയുന്നു. ഷേക്സ്‌പിയര്‍ എം എ മലയാളം, മിന്നാമിന്നിക്കൂട്ടം എന്നിവയാണ് റോമയുടെ പുതിയ ചിത്രങ്ങള്‍.

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പരുന്തിന്‍റെ തിരക്കഥ ടി എ റസാഖാണ്. വേഷം, രാപ്പകല്‍, ബസ് കണ്ടക്ടര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം റസാഖിന്‍റെ രചനയില്‍ മമ്മൂട്ടി നായകനാകുകയാണ്. ഗില്ലറ്റ് പുരുഷോത്തമന്‍ എന്ന കൊള്ളപ്പലിശക്കാരനെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പലിശയ്ക്ക് കൊടുത്ത മുതല്‍ കിട്ടിയില്ലെങ്കിലും പലിശ കൃത്യമായി ലഭിക്കണമെന്നാണ് പുരുഷോത്തമന്‍റെ പക്ഷം. മാന്യനായ ഈ കുഴപ്പക്കാരന്‍ മമ്മൂട്ടിയുടെ മറ്റൊരു ആക്ഷന്‍ കോമഡി കഥാപാത്രമായിരിക്കും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
'വാരണം ആയിരം’ വൈകും
വിജയമാകുന്ന വിപണനതന്ത്രം
മുന്നാഭായി ഇനി ചാള്‍സ്‌ ശോഭരാജ്
വിജയ് വീണ്ടും റീമേക്കിന്
സൈജു ‘പേരുദോഷം’ മാറ്റി
അങ്ങാടിത്തെരുവുമായി വസന്തബാലന്‍
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace