|
| വീണ്ടും ശ്രീനിവാസന്‍ മാജിക്! |
| തിങ്കള്‍, 12 മെയ് 2008 ( 16:35 IST ) | |
തിയേറ്ററുകളില്‍ തരംഗം സൃഷ്ടിക്കാന്‍ വീണ്ടും ഒരു ശ്രീനിച്ചിത്രം എത്തിയിരിക്കുന്നു. നവാഗതനായ ലിയോ തദേവൂസ് രചനയും സംവിധാനവും നിര്‍വഹിച്ച് ശ്രീനിവാസന്‍ നായകനായ ‘പച്ചമരത്തണലില്‍’ വന്‍ വിജയമാകുമെന്നാണ് ആദ്യ ദിവസങ്ങളിലെ പ്രതികരണം സൂചിപ്പിക്കുന്നത്. തമാശയില്‍ പൊതിഞ്ഞ ഒരു ത്രില്ലര്‍ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഈ സിനിമയ്ക്ക് മൌത്ത് പബ്ലിസിറ്റിയാണ് ഏറെ ഗുണകരമാകുന്നത്.
36 കേന്ദ്രങ്ങളിലാണ് പച്ചമരത്തണലില്‍ റിലീസ് ചെയ്തിരിക്കുന്നത്. അറബിക്കഥയ്ക്കും കഥ പറയുമ്പോളിനും ശേഷം ശ്രീനിവാസന്‍ നിറഞ്ഞാടിയിരിക്കുന്ന ചിത്രമാണ് പച്ചമരത്തണലില്‍. പതിവ് ശ്രീനി ചിത്രങ്ങളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. ആദ്യ പകുതി രസകരവും രണ്ടാം പകുതി ഉദ്വേഗജനകവുമായി ഒരുക്കിയിരിക്കുന്നതില്‍ ലിയോ തദേവൂസ് പൂര്‍ണമായും വിജയമാണ്. കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഈ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ശ്രീനി അവതരിപ്പിക്കുന്ന കാര്‍ട്ടൂണിസ്റ്റ് സച്ചിദാനന്ദന്‍ അദ്ദേഹത്തിന് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. പത്മപ്രിയയാണ് ഈ സിനിമയില്‍ നായിക. അല്‍ഫോണ്‍സ് സംഗീതം നല്‍കിയ മൂന്നു ഗാനങ്ങളും പ്രേക്ഷകരെ ആകര്‍ഷിക്കുന്നു.
രേവതി കലാമന്ദിറിന്‍റെ ബാനറില്‍ സുരേഷ്കുമാര്‍ നിര്‍മ്മിച്ച പച്ചമരത്തണലില്‍ പിരമിഡ് സായ്മിറയാണ് വിതരണം ചെയ്യുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|