യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
പൃഥ്വിയും ഇന്ദ്രനും വിക്രമിന്‍റെ വില്ലന്‍‌മാര്‍
ചൊവ്വ, 13 മെയ് 2008   ( 11:26 IST )
മലയാള സിനിമയിലെ രണ്ട് യുവനായകന്‍‌മാര്‍ തമിഴ് മെഗാതാരം വിക്രമിന്‍റെ ചിത്രങ്ങളില്‍ വില്ലന്‍‌മാരായി അഭിനയിക്കുന്നു. താര സഹോദരന്‍‌മാരായ പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് വിക്രമിന്‍റെ വില്ലന്‍‌മാരാകുന്നത്. സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ് ചിത്രമായ ‘കന്തസാമി’യിലാണ് ഇന്ദ്രജിത്ത് വില്ലന്‍ വേഷം കെട്ടുന്നത്. പൃഥ്വിരാജിന് അതിലും മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മുഖ്യവില്ലനായി പൃഥ്വി പ്രത്യക്ഷപ്പെടുന്നത്.

വിക്രമിന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ഇന്ദ്രജിത്ത്. കന്തസാമിയിലേക്ക് ഇന്ദ്രന്‍റെ പേര് നിര്‍ദ്ദേശിച്ചതും വിക്രമാണ്. ഈ സിനിമയില്‍ വിക്രം മൂന്ന് വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മെക്സിക്കോയിലെ കൊടും വനങ്ങളിലാണ് ഇതിന്‍റെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചത്. വിക്രമും ഇന്ദ്രനുമൊത്തുള്ള നിരവധി ആക്ഷന്‍ സീനുകള്‍ ഈ സിനിമയിലുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇന്ദ്രജിത്തിന്‍റെ ആദ്യ തമിഴ് ചിത്രവുമാണ് കന്തസാമി.

കനാ കണ്ടേന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെയാണ് പൃഥ്വിരാജ് തമിഴ് സിനിമയില്‍ അരങ്ങേറുന്നത്. അതിനു ശേഷം എല്ലാ ചിത്രങ്ങളിലും നായകനായാണ് അഭിനയിച്ചത്. ഇപ്പോള്‍ മണിരത്നം ചിത്രത്തിലൂടെ പൃഥ്വി വീണ്ടും വില്ലനാവുകയാണ്. ഐശ്വര്യാ റായിയാണ് ഈ സിനിമയില്‍ നായിക. വിക്രമിന്‍റെയും ഐശ്വര്യയുടെയും പ്രണയത്തിനിടയില്‍ വില്ലത്തരങ്ങളുമായി വരുന്ന കഥാപാത്രമായാണ് പൃഥ്വി അഭിനയിക്കുന്നതെന്നാണ് സൂചന. മണിരത്നം ചിത്രത്തില്‍ അവസരം ലഭിച്ചതോടെ ചില വമ്പന്‍ മലയാള ചിത്രങ്ങളുടെ ഷൂട്ടിംഗ് പൃഥ്വി നീട്ടിവച്ചതായാണ് വിവരം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വീണ്ടും ശ്രീനിവാസന്‍ മാജിക്!
മമ്മൂട്ടിയും റോമയും ഒന്നിക്കുന്നു
'വാരണം ആയിരം’ വൈകും
വിജയമാകുന്ന വിപണനതന്ത്രം
മുന്നാഭായി ഇനി ചാള്‍സ്‌ ശോഭരാജ്
വിജയ് വീണ്ടും റീമേക്കിന്
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace