|
| ദിലീപ് ചിത്രങ്ങള്‍ പ്രതിസന്ധിയില്‍ |
| 13 മെയ് 2008 ( 13:35 IST ) | |
നടന്‍ ദിലീപിനെതിരെ മാക്‌ട വിലക്കേര്‍പ്പെടുത്തിയതോടെ ദിലീപിനെ നായകനാക്കി ഉടന്‍ ആരംഭിക്കാനിരുന്ന ഒട്ടേറെ ചിത്രങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായി. തുളസീദാസ് സംവിധാനം ചെയ്യുന്ന ‘കുട്ടനാടന്‍ എക്സ്പ്രസ്’ എന്ന സിനിമയ്ക്ക് ശേഷം മാത്രമേ ദിലീപ് ഇനി മറ്റ് സിനിമകളില്‍ അഭിനയിക്കാവൂ എന്നാണ് മാക്ടയുടെ നിര്‍ദ്ദേശം. ഇത് ദിലീപ് അംഗീകരിക്കുമോ എന്ന് ഉറപ്പില്ല. കുട്ടനാടന്‍ എക്സ്പ്രസില്‍ ഉടന്‍ അഭിനയിക്കേണ്ടതില്ല എന്ന് ദിലീപ് തീരുമാനി ച്ചാല്‍ മാക്ടയുടെ വിലക്ക് തുടരും. ദിലീപിന് വേണ്ടി കാത്തിരിക്കുന്ന ഒട്ടേറെ ചിത്രങ്ങളുടെ നിര്‍മ്മാണം അവതാളത്തിലാകുകയും ചെയ്യും.
കുട്ടനാടന്‍ എക്‍സ്പ്രസില്‍ അഭിനയിക്കാമെന്ന് വാക്ക് നല്‍കിയ ശേഷം ദിലീപ് പിന്‍മാറി എന്നാണ് തുളസീദാസ് മാക്ടയ്ക്ക് നല്‍കിയിരിക്കുന്ന പരാതി. തുളസീദാസിനെ മാറ്റിയാല്‍ അഭിനയിക്കാം എന്ന് നിര്‍മ്മാതാവ് ഉള്ളാട്ടില്‍ ശശിധരനോട് ദിലീപ് പറഞ്ഞതായാണ് തുളസീദാസ് ആരോപിക്കുന്നത്. എന്തായാലും വിലക്കിനെക്കുറിച്ച് ഇതുവരെ ദിലീപ് പ്രതികരിച്ചിട്ടില്ല.
സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബോഡി ഗാര്‍ഡ്, ഗിരീഷ് പുത്തഞ്ചേരിയുടെ രചനയില്‍ ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന ചിത്രം, സന്തോഷ് ശിവന്‍ ചിത്രം, രാജസേനന്‍ ചിത്രമായ ആലിബാബ, ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം, ജോഷി ചിത്രമായ ചന്ദനക്കള്ളന്‍, വി സി അശോകിന്‍റെ രചനയില്‍ രാജ്‌ബാബു സംവിധാനം ചെയ്യുന്ന ചിത്രം, രഞ്ജിത് ചിത്രം, ഷാഫി സംവിധാനം ചെയ്യുന്ന ചിത്രം, ജോണി ആന്‍റണിയുടെ ഭായ്, എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രം, ദീപു കരുണാകരന്‍റെ കള്ളന്‍റെ കഥ തുടങ്ങിയവയാണ് ദിലീപിന്‍റെ വരുംകാല പ്രൊജക്ടുകള്‍. ഇതില്‍ ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന കള്ളന്‍റെ കഥ നിര്‍മ്മിക്കുന്നത് ഉള്ളാട്ടില്‍ ഫിലിംസാണ്. തുളസീദാസിന്‍റെ കുട്ടനാടന്‍ എക്സ്പ്രസിന് പകരം ദീപു കരുണാകരന്‍റെ കള്ളന്‍റെ കഥ ഉള്ളാട്ടില്‍ ഫിലിംസ് ഏറ്റെടുത്തത് ദിലീപ് കാരണമാണെന്നാണ് തുളസീദാസ് ആരോപിക്കുന്നത്.
എന്തായാലും ദിലീപിന്‍റെ ഡേറ്റിനായി കാത്തിരിക്കുന്ന ഇത്രയും ചിത്രങ്ങളുടെ ചിത്രീകരണം മാക്ട വിലക്കേര്‍പ്പെടുത്തിയതോടെ അനിശ്ചിതാവസ്ഥയിലായിരിക്കുകയാണ്. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബോഡി ഗാര്‍ഡാണ് ദിലീപ് ഉടന്‍ ആരംഭിക്കാനിരുന്ന ചിത്രം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|