|
| വിനു മോഹന് മര്‍ദ്ദനം |
| കോഴിക്കോട്(ഏജന്‍സി), ചൊവ്വ, 13 മെയ് 2008 ( 16:05 IST ) | |
യുവനടന്‍ വിനു മോഹനെ ഷൂട്ടിംഗ് കാണാനെത്തിയവര്‍ മര്‍ദ്ദിച്ചു. ഗോപി മണാശേരി നിര്‍മ്മിച്ച് ശ്രീപ്രകാശ് സംവിധാനം ചെയ്യുന്ന ‘സുല്‍ത്താന്‍‘ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മുതലക്കുളത്താണ് സംഭവം. വിനുവിന് കാര്യമായ പരിക്കൊന്നുമില്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രൊഡക്ഷന്‍ വിഭാഗത്തിലെ ജോലിക്കാരനുമായി ഷൂട്ടിംഗ് കാണാനെത്തിയ ഒരാള്‍ വാക്കേറ്റമുണ്ടായതാണ് സംഭവത്തിന്‍റെ തുടക്കം. ഇതിന്‍റെ വിരോധം തീര്‍ക്കാന്‍ ഇയാള്‍ വിനു മോഹനെ തല്ലുകയായിരുന്നു. വിനുവിനെ തല്ലിയ യുവാവിനെ പ്രൊഡക്ഷനിലെ ആളുകള്‍ കൈകാര്യം ചെയ്തു. അവിടെ നിന്നും ഓടി രക്ഷപെട്ട അയാള്‍ മുപ്പതിലധികം ആള്‍ക്കാരുമായി തിരിച്ചെത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു.
നിവേദ്യം, സൈക്കിള്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വിനു മോഹന്‍ ഭാവി സൂപ്പര്‍താരമായാണ് പരിഗണിക്കപ്പെടുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|