യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
അംബാനിക്കഥ വീണ്ടും സിനിമയില്‍
ബുധന്‍, 14 മെയ് 2008   ( 10:03 IST )
റിലയന്‍സ് മേധാവി അനില്‍ അംബാനിയുടെ ജീവിതകഥ സിനിമയാകുന്നു. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ‘അലിബോഗ്’ എന്ന ചിത്രത്തിലാണ് അനില്‍ അംബാനിയോട് സാദൃശ്യമുള്ള കഥാപാത്രമുള്ളത്. സുധാന്‍ശു പാണ്ഡേയാണ് അനില്‍ അംബാനിയായി സ്ക്രീനില്‍ നിറയുക. ഇക്കാരണം കൊണ്ടു തന്നെ റിലീസിന് മുന്‍പേ വാര്‍ത്ത സൃഷ്ടിച്ചിരിക്കുകയാണ് അലിബോഗ്.

മുന്‍പ് ധീരുഭായ് അംബാനിയുടെ ജീവിതകഥയെ ആസ്പദമാക്കി മണിരത്നം ‘ഗുരു’ എന്ന ചിത്രമെടുത്തിരുന്നു. ധീരുഭായിയുടെ വ്യാവസായിക വളര്‍ച്ചയും പോരാട്ട വിജയവുമൊക്കെയായിരുന്നു ആ ചിത്രത്തിന്‍റെ പ്രമേയം. അഭിഷേക് ബച്ചനായിരുന്നു ആ ചിത്രത്തില്‍ നായകന്‍. ഗുരു പുറത്തിറങ്ങും മുന്‍പ് ചില വിവാദങ്ങളൊക്കെ സൃഷ്ടിച്ചെങ്കിലും റിലീസായപ്പോല്‍ ഒരു മികച്ച സിനിമയെന്ന അഭിപ്രായം നേടിയെടുത്തിരുന്നു.

അനില്‍ അംബാനിയോട് സാദൃശ്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമ തനിക്ക് ഒരു പുതിയ തുടക്കമായിരിക്കും നല്‍കുകയെന്ന് സുധാന്‍ശു പാണ്ഡേ പറയുന്നു. സഞ്ജയ് ദത്ത് ഈ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയെങ്കിലും ഇടയ്ക്കു വച്ച് ചിത്രം ഉപേക്ഷിച്ച് പോയിരുന്നു. സഞ്ജയുടെ പിന്‍‌മാറ്റം ഈ പ്രൊജക്ടിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. എന്തായാലും വ്യവസായലോകവും സിനിമാലോകവും അലിബോഗ് എന്ന ചിത്രത്തിന്‍റെ വരവിനായി കാത്തിരിക്കുകയാണ്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വിനു മോഹന് മര്‍ദ്ദനം
ദിലീപ് ചിത്രങ്ങള്‍ പ്രതിസന്ധിയില്‍
പൃഥ്വിയും ഇന്ദ്രനും വിക്രമിന്‍റെ വില്ലന്‍‌മാര്‍
വീണ്ടും ശ്രീനിവാസന്‍ മാജിക്!
മമ്മൂട്ടിയും റോമയും ഒന്നിക്കുന്നു
'വാരണം ആയിരം’ വൈകും
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace