|
| മീരാ ജാസ്മിന് പകരം ഭാവന |
| ബുധന്‍, 14 മെയ് 2008 ( 15:44 IST ) | |
താര സംഘടനയായ അമ്മ നിര്‍മ്മിക്കുന്ന ട്വന്‍റി20യില്‍ ദിലീപിന് ഭാവന നായിക. മീരാ ജാസ്മിന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് പകരക്കാരിയായി ഭാവനയെത്തുന്നത്. ട്വന്‍റി20യില്‍ ഒരു ചെറിയ വേഷത്തില്‍ ഭാവന നേരത്തേ അഭിനയിച്ചിരുന്നു. എന്നാല്‍ മീര പിന്‍മാറുകയും ദിലീപിന് പുതിയ നായികയെ ഉടന്‍ കണ്ടെത്തണമെന്ന അവസ്ഥ വരികയും ചെയ്തതോടെ ഭാവനയെ നായികയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഭാവന മുന്‍പ് അഭിനയിച്ച രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യും.
അലസനായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുക. ചിത്രത്തില്‍ ആകെയുള്ള മൂന്നു പാട്ടുകളില്‍ ഒന്ന് ദിലീപ് - ഭാവന ജോഡികളുടെ ഡ്യൂയറ്റാണ്. കഥയില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് ഭാവനയുടേത്.
ഡേറ്റില്ലെന്ന കാരണത്താല്‍ മീരാ ജാസ്മിന്‍ പിന്‍മാറിയപ്പോള്‍ തൃഷ, അസിന്‍ എന്നിവരില്‍ ആരെയെങ്കിലും നായികയാക്കാമെന്നാണ് സംവിധായകന്‍ ജോഷിയും നിര്‍മ്മാതാവ് ദിലീപും ചേര്‍ന്ന് തീരുമാനിച്ചത്. എന്നാല്‍ അസിന്‍റെയും തൃഷയുടെയും തിരക്ക് കാരണം അത് നടക്കില്ലെന്ന് ബോധ്യമായി. ഉടന്‍ തന്നെ നായികയെ കണ്ടെത്തുകയും വേണം. അങ്ങനെയാണ് ഭാവനയെ നായികയാക്കാന്‍ തീരുമാനിച്ചത്.
ഗോപികയാണ് ട്വന്‍റി20യില്‍ മമ്മൂട്ടിയുടെ നായിക. കാര്‍ത്തിക സുരേഷ്ഗോപിയുടെ നായികയാവുന്നു. മോഹന്‍ലാലിന് നായിക ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. ജൂണ്‍ 27ന് റിലീസ് ചെയ്യുന്ന ട്വന്‍റി20യുടെ രചന ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമിന്‍റേതാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|