യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
കാന്‍‌ മേളയ്ക്ക് തിരിതെളിഞ്ഞു
കാന്‍ (ഏജന്‍സി), വ്യാഴം, 15 മെയ് 2008   ( 11:34 IST )
അറുപത്തിയൊന്നാമത് കാന്‍ ചലച്ചിത്ര മേളയ്ക്ക് ഫ്രഞ്ച് റിവീറിയയില്‍ തിരിതെളിഞ്ഞു. ഷൂസെ സരമാഗുവിന്‍റെ വിഖ്യാതനോവലിനെ ആസ്പദമാക്കി ബ്രസീലിയന്‍ സംവിധായകന്‍ ഫെര്‍നാഡോ മിയര്‍ലെസ് സംവിധാനം ചെയ്ത ' ദ ബ്ലൈന്‍ഡ്‌നെസ്' ആണ് ഉദ്ഘാടനചിത്രമായി പ്രദര്‍ശിപ്പിച്ചത്.

കാഴ്ച നഷ്ടപ്പെടുന്നവരുടെ ലോകത്ത് കാഴ്ചയുള്ള ഏക വ്യക്തിയായി കഴിയുന്ന ഒരു സ്ത്രീയുടെ കഥയാണ് ‘ദ സിറ്റി ഓഫ് ഗോഡ്‘, ‘കോണ്‍സ്റ്റന്‍റ് ഗാര്‍ഡനര്‍’ എന്നീ ചിത്രത്തിലൂടെ പ്രശ്തനനായ മിയര്‍ലെസ് ബ്ളൈന്‍ഡ്നസിലൂടെ പറഞ്ഞത്. ക്ലിന്‍റ് ഈസ്റ്റ് വുഡ് സംവിധാനം ചെയ്ത് ആന്‍ജലീന ജോളി പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന 1020 കളിലെ അമേരിക്കയുടെ കഥ പറയുന്ന ചാംഞ്ജലിങ്ങാണ് മത്സര രംഗത്തുള്ള മറ്റൊരു ചിത്രം.

22 സിനിമകളാണ് ഇത്തവണ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ലാറ്റിനമേരിക്കന്‍ വിപ്ലവ നായകന്‍ ചെ ഗുവേരയുടെ ജീവിതം വരച്ചുകാട്ടുന്ന സ്റ്റീവന്‍ സോന്‍‌ബര്‍ഗിന്‍റെ ‘ചെ‘ ആണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനായി മുന്‍‌പന്തിയിലുള്ള മറ്റൊരു ചിത്രം.

2004 ‘മോട്ടോര്‍ സൈക്കിള്‍ ഡയറീസ്‘ എന്ന ചിത്രവുമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രമുഖ ബ്രസീലിയന്‍ സംവിധായകന്‍ വാള്‍ട്ടര്‍ സാലസിന്‍റെ ‘ലിന്‍‌ഹ ദെ പാസ്‘ ആണ് 12 ദിവസം നീളുന്ന മേളയില്‍ പേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു ചിത്രം. സാവൊപോളൊയിലെ തെരുവില്‍ ജീവിതം ജീവിച്ചുതീര്‍ക്കാന്‍ പാടുപെടുന്ന നാലു സഹോദരരുടെ കഥയാണ് ‘ലിന്‍‌ഹ ദെ പാസ്‘.

ഒരു വ്യാപാരിയുടെ പക്കലുള്ള സ്ഫടികത്തലയോടിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകള്‍ അനാവരണം ഇന്ത്യാന ജോണ്‍സ് പരമ്പരയിലെ നാലാമത് ചിത്രം സ്റ്റീവന്‍ സ്പീല്‍ര്‍ഗിന്‍റെ 'ഇന്ത്യാന ജോണ്‍സ് ആന്‍ഡ് ദ കിംങ്ഡം ഓഫ് ക്രിസ്റ്റല്‍ സ്കള്‍' മത്സരേതര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. പുരാവസ്തുഗവേഷകനായ ഇന്‍ഡ്യാനാ ജോണ്‍സായി വീണ്ടും രംഗത്തെത്തുന്നത് ഹാരിസണ്‍ ഫോര്‍ഡുതന്നെ. 1925 കാലഘട്ടത്തില്‍ തുടങ്ങുന്ന കഥ നീളുമ്പോള്‍ പല നാടുകളും പശ്ചാത്തലമാവുന്നുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മീരാ ജാസ്മിന് പകരം ഭാവന
അംബാനിക്കഥ വീണ്ടും സിനിമയില്‍
വിനു മോഹന് മര്‍ദ്ദനം
ദിലീപ് ചിത്രങ്ങള്‍ പ്രതിസന്ധിയില്‍
വിക്രമിന്‍റെ വില്ലന്‍‌മാര്‍
വീണ്ടും ശ്രീനിവാസന്‍ മാജിക്!
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
വിക്രമിന്‍റെ വില്ലന്‍‌മാര്‍
സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ് ചിത്രമായ ‘കന്തസാമി’യിലാണ് ഇന്ദ്രജിത്ത്...
'വാരണം ആയിരം’ വൈകും
മമ്മൂട്ടിയും റോമയും ഒന്നിക്കുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...