|
| സത്യന്‍ ചിത്രത്തില്‍ മമ്മൂട്ടി |
| വ്യാഴം, 15 മെയ് 2008 ( 12:40 IST ) | |
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് സത്യന്‍ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. ‘ഒരാള്‍ മാത്ര‘മാണ് സത്യന്‍ അന്തിക്കാട് മമ്മൂട്ടിയെ നായകനാക്കി അവസാനം ചെയ്ത സിനിമ. പുതിയ ചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നതും സത്യന്‍ തന്നെയാണ്.
ഈ സിനിമയുടെ തിരക്കഥാ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞതായാണ് വിവരം. നായികയെയോ മറ്റ് താരങ്ങളെയോ സാങ്കേതിക വിദഗ്ധരെയോ തീരുമാനിച്ചിട്ടില്ല. മീരാ ജാസ്മിന്‍ തന്നെ ഈ സിനിമയിലും നായികയാകുമോ എന്നാണ് സിനിമാലോകം ഉറ്റു നോക്കുന്നത്. ഇളയരാജ തന്നെയായിരിക്കും സംഗീതസംവിധായകന്‍ എന്നാണ് അറിയുന്നത്. സത്യന്‍ ചിത്രങ്ങളിലെ പതിവു താരങ്ങളെല്ലാം ഈ ചിത്രത്തിലും ഉണ്ടാകും.
ശ്രീധരന്‍റെ ഒന്നാം തിരുമുറിവ്, കനല്‍ക്കാറ്റ്, ഗോളാന്തരവാര്‍ത്ത, നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, ഒരാള്‍ മാത്രം തുടങ്ങിയവയാണ് സത്യനും മമ്മൂട്ടിയും ഒന്നിച്ച പ്രമുഖ ചിത്രങ്ങള്‍. അടുത്ത വിഷുവിന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് സത്യന്‍ അന്തിക്കാടിന്‍റെ ശ്രമം എന്നറിയുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|