|
| സിങ്കമാകുന്ന സൂര്യ |
| ഞായര്‍, 18 മെയ് 2008 ( 12:28 IST ) | |
യുവ നടന്‍ സൂര്യ തന്നെയായിരിക്കും കോളിവുഡിന്‍റെ സിങ്കമെന്ന് ഉറപ്പായി. പോക്കിരി എന്ന മെഗാഹിറ്റിനുശേഷം സംവിധായകന്‍ പ്രഭുദേവ വിജയ്‌യെ നായകനാക്കി സിങ്കം ഒരുക്കുന്നു എന്ന വാര്‍ത്തയുണ്ടായിരുന്നെങ്കിലും ‘സിങ്കം‘ എന്ന പേര് താന്‍ രജിസ്റ്റര്‍ ചെയ്താണെന്ന് അവകാശപ്പെട്ട് സംവിധായകന്‍ ഹരി രംഗത്ത് വന്നിരുന്നു. തന്‍റെ ഇഷ്ട നായകന്‍ സൂര്യയെ നായകനാക്കി ഈ വര്‍ഷം ഒക്ടോബറില്‍ സിങ്കത്തിന്‍റെ ചിത്രീകരണം തുടങ്ങുമെന്നും ഹരി പ്രഖ്യാപിച്ചിട്ടുണ്ട്.
ഹരിയുടെ ‘ആറു‘, ‘വേല്‍‘ എന്നീ ഹിറ്റ് ചിത്രങ്ങളിലും സൂര്യ തന്നെയായിരുന്നു നായകന്‍. സിങ്കത്തിലൂടെ ഹാട്രിക് ഹിറ്റ് ഒരുക്കാനുള്ള ശ്രമത്തിലാണ് ഹരി. അതേ സമയം ‘അഴകിയ തമിഴ്മകനും‘ ‘കുരുവി‘യും ബോക്സോഫോസില്‍ പരാജയം രുചിച്ചതോടെ പ്രഭുദേവയുടെ സിങ്കത്തിലായിരുന്നു വിജയ്‌യുടെ അടുത്ത പ്രതീക്ഷ. എന്നാല്‍ അതു ഇപ്പോള്‍ തകര്‍ന്ന മട്ടാണ്.
അബ്ബാസ് മസ്താന്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘സോള്‍ജിയറി‘ന്‍റെ കഥയായിരുന്നു പ്രഭുദേവ സിങ്കത്തിനായി കണ്ടു വച്ചിരുന്നത്. സംവിധായകന്‍ ഹരിയെ സംബന്ധിച്ചിടത്തോള ഇതൊരു കണക്കു തീര്‍ക്കല്‍ കൂടിയാണ്. കാരണം സൂര്യ നായകനായ വേല്‍ എന്ന ഹിറ്റ് ചിത്രത്തില്‍ ആദ്യം നായകനായി നിശ്ചയിച്ചത് വിജയ്‌യെ ആയിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ കഥ കേട്ട വിജയ് പിന്‍മാറി. പകരം സൂര്യയെ നായകനാക്കി ഹരി വേല്‍ ഹിറ്റാക്കുകയും ചെയ്തു.
എന്തായാലും ഒരുകാട്ടില്‍ രണ്ട് സിങ്കങ്ങള്‍ക്ക് സാധ്യതയില്ലാത്തതിനാല്‍ ഇനി പ്രഭുദേവയുടെ സിങ്കം ഏതു കാട്ടില്‍ പോകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|