യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
‘തലപ്പാവ്‘ ജൂണ്‍ അവസാനം
തിങ്കള്‍, 19 മെയ് 2008   ( 11:28 IST )
നടന്‍ മധുപാലിന്‍റെ ആദ്യ സംവിധാന സംരംഭമായ ‘തലപ്പാവ്’ ജൂണ്‍ അവസാനം റിലീസ് ചെയ്യും. ലാല്‍ ക്രിയേഷന്‍സാണ് ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത്. പൃഥ്വിരാജ് നായകനായ ഈ ചിത്രത്തില്‍ ലാല്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മനുഷ്യമനസുകളുടെ രണ്ടു വശങ്ങള്‍ അനാവരണം ചെയ്യുന്ന സിനിമയാണ് തലപ്പാവ്. പണവും അധികാരവുമുള്ളവരുടെയും അവര്‍ക്കെതിരെ നിലനില്‍പ്പിനായി പോരാടുന്നവരുടെയും കഥയാണിത്. ചെറുപ്പക്കാരുടെ ചെറുത്തുനില്‍പ്പിന്‍റെ കഥ. തലപ്പാവിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത് ബാബു ജനാര്‍ദ്ദനനാണ്. വാസ്തവത്തിന് ശേഷം പൃഥ്വിയെ നായകനാക്കി മറ്റൊരു കരുത്തുള്ള പ്രമേയം ഒരുക്കിയിരിക്കുകയാണ് ബാബു ജനാര്‍ദ്ദനന്‍.

നക്സല്‍ വര്‍ഗീസിന്‍റെ ജീവിതവുമായി തലപ്പാവിന്‍റെ കഥയ്ക്ക് ഏറെ സാമ്യമുണ്ട്. പൊലീസിന്‍റെ തോക്കിന് മുന്നില്‍ ഒടുങ്ങുന്നതു വരെ അടിസ്ഥാന വര്‍ഗത്തിന് വേണ്ടി വീറോടെ പൊരുതിയ ജോസഫ് എന്ന ചെറുപ്പക്കാരനായാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ എത്തുന്നത്. എഴുപതുകളില്‍ തുടങ്ങി വര്‍ത്തമാനകാലം വരെ സ്പര്‍ശിച്ചു പോകുന്ന ഒരു കഥാഗതിയാണ് ചിത്രത്തിനുള്ളത്. കരമന ജനാര്‍ദ്ദനന്‍ നായരുടെ മകന്‍ സുധീര്‍ കരമന, മണിയന്‍‌പിള്ള രാജു, ശ്രീജിത് രവി, ഗീതാ വിജയന്‍, രോഹിണി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

അതുല്‍ കുല്‍ക്കര്‍ണി ആദ്യമായി മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയും തലപ്പാവിനുണ്ട്. കൃഷ്ണദേവ സായ്‌വര്‍ എന്ന നാട്ടുപ്രമാണിയുടെ റോളാണ് അതുല്‍ കുല്‍ക്കര്‍ണിക്ക്. അഴകപ്പനാണ് ക്യാമറാമാന്‍. ഒ എന്‍ വി കുറുപ്പിന്‍റെ വരികള്‍ക്ക് അലക്സ് പോള്‍ ഈണം നല്‍കുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സിങ്കമാകുന്ന സൂര്യ
സുരേഷ്ഗോപി വീണ്ടും സൂപ്പര്‍ പൊലീസ്
കനിഹ വിവാഹിതയാകുന്നു
രാജമാണിക്യം ഇനി മന്ത്രി!
ഷാഫി ചിത്രത്തില്‍ പൃഥി, മീരാനന്ദന്‍
റണ്‍ ഗോപാലാ റണ്‍
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
വിക്രമിന്‍റെ വില്ലന്‍‌മാര്‍
സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ് ചിത്രമായ ‘കന്തസാമി’യിലാണ് ഇന്ദ്രജിത്ത്...
'വാരണം ആയിരം’ വൈകും
മമ്മൂട്ടിയും റോമയും ഒന്നിക്കുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...