|
| വി എം വിനുവിന്‍റെ ചിത്രത്തില്‍ മമ്മൂട്ടി |
| തിങ്കള്‍, 19 മെയ് 2008 ( 15:16 IST ) | |
വി എം വിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ടി എ ഷാഹിദ് തിരക്കഥയെഴുതുന്ന ഈ ചിത്രം അരോമയാണ് നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കത്തക്ക വിധത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം. നായികയെയോ മറ്റ് സാങ്കേതിക വിദഗ്ധരെയോ തീരുമാനിച്ചിട്ടില്ല. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ഒരു ചിത്രമൊരുക്കുകയാണ് വിനുവിന്‍റെ ലക്‍ഷ്യം.
വിനുവും ടി എ ഷാഹിദും അരോമ മൂവീസും ‘ബാലേട്ട’നു ശേഷം ഒന്നിക്കുന്ന ചിത്രമാണിത്. ഷാഹിദ് ഇപ്പോള്‍ ഈ സിനിമയുടെ തിരക്കഥയുടെ പ്രാരംഭ ജോലികളിലാണ്. കഴിഞ്ഞ ചില ചിത്രങ്ങള്‍ ബോക്സോഫീസില്‍ പരാജയമായതിനെ തുടര്‍ന്ന് ഏറെ ശ്രദ്ധിച്ചാണ് ടി എ ഷാഹിദ് പുതിയ ചുവടുകള്‍ വയ്ക്കുന്നത്.
പല്ലാവൂര്‍ ദേവനാരായണന്‍, വേഷം, ബസ് കണ്ടക്ടര്‍ എന്നിവയാണ് മമ്മൂട്ടിയെ നായകനാക്കി വി എം വിനു സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഈ മൂന്ന് ചിത്രങ്ങളും ശരാശരി വിജയം നേടിയവയാണ്. അണ്ണന്‍ തമ്പിയുടെ മഹാവിജയത്തോടെ മമ്മൂട്ടിയുടെ ഡേറ്റിനായി നിര്‍മ്മാതാക്കള്‍ ക്യൂ നില്‍ക്കുകയാണ്. ഇരുപതിലധികം പ്രൊജക്ടുകളാണ് മമ്മൂട്ടിയെ കേന്ദ്രീകരിച്ച് ഒരുങ്ങുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|