യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ഷേക്സ്‌പിയര്‍ സൂപ്പര്‍
ചൊവ്വ, 20 മെയ് 2008   ( 11:49 IST )
നവാഗത സംവിധായകരായ ഷൈജുവും ഷാജിയും ഒരുക്കിയ ‘ഷേക്സ്‌പിയര്‍ എം എ മലയാളം’ തിയേറ്ററില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. ചിത്രം വന്‍ ഹിറ്റിലേക്ക് കുതിക്കുകയാണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ആബാലവൃദ്ധം ജനങ്ങളും ചിരിച്ചു മറിയുന്ന ചിത്രമെന്നാണ് എല്ലാ റിലീസിംഗ് കേന്ദ്രങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. അണ്ണന്‍ തമ്പിയുടെ മെഗാ വിജയത്തിനൊപ്പം ഈ കൊച്ചു ചിത്രത്തെയും കേരളക്കര ഏറ്റെടുത്തു കഴിഞ്ഞു.

ജയസൂര്യയും കലാഭവന്‍ മണിയുമാണ് ഈ ചിത്രത്തിലെ നായകന്‍മാര്‍. മണി നാടക സംവിധായകനായും ജയസൂര്യ നാടക രചയിതാവ് ഷേക്സ്പിയര്‍ പവിത്രനായും വേഷമിടുന്നു. അനുഭവങ്ങളില്‍ നിന്ന് കഥ കണ്ടെത്തുന്ന രചയിതാവാണ് പവിത്രന്‍. ജയഭാരതി തിയേറ്റേഴ്സിന് വേണ്ടി എത്ര ആലോചിച്ചിട്ടും നല്ല കഥ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍, പവിത്രന്‍ കഥ തേടി കാക്കത്തുരുത്ത് എന്ന ഗ്രാമത്തിലേക്ക് എത്തുകയാണ്. അവിടെ അല്ലി(റോമ) എന്നൊരു പെണ്‍കുട്ടിയെ അയാള്‍ പരിചയപ്പെടുന്നു. അടുത്തനാടകത്തിനുള്ള വിഷയം അയാള്‍ക്ക് അല്ലിയില്‍ നിന്ന് ലഭിക്കുകയാണ്. നാടകത്തിന്‍റെ പേര് ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി’.

കലാഭവന്‍ മണിയും ജയസൂര്യയും തകര്‍ത്ത് അഭിനയിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍. റോമയുടെ കഥാപാത്രവും മനോഹരമാണ്. സുരാജ് വെഞ്ഞാറമ്മൂട്, ജഗതി, സലിം‌കുമാര്‍, അനൂപ് ചന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ചിരിയുടെ പൂരമാണ് സൃഷ്ടിക്കുന്നത്.

പുലിവാല്‍ കല്യാണത്തിന് ശേഷം ജയസൂര്യ നായകനായ ഒരു ചിത്രത്തിന്‍റെ തകര്‍പ്പന്‍ വിജയമാണ് കാണാനാകുന്നത്. ചാനല്‍ റൈറ്റായി വന്‍ തുക ലഭിച്ചതും ഷേക്സ്പിയറിന്‍റെ വിജയം ഉറപ്പാക്കുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വി എം വിനുവിന്‍റെ ചിത്രത്തില്‍ മമ്മൂട്ടി
‘തലപ്പാവ്‘ ജൂണ്‍ അവസാനം
സിങ്കമാകുന്ന സൂര്യ
സുരേഷ്ഗോപി വീണ്ടും സൂപ്പര്‍ പൊലീസ്
കനിഹ വിവാഹിതയാകുന്നു
രാജമാണിക്യം ഇനി മന്ത്രി!
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
വിക്രമിന്‍റെ വില്ലന്‍‌മാര്‍
സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ് ചിത്രമായ ‘കന്തസാമി’യിലാണ് ഇന്ദ്രജിത്ത്...
'വാരണം ആയിരം’ വൈകും
മമ്മൂട്ടിയും റോമയും ഒന്നിക്കുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...