യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ശ്രീനിയും മോഹന്‍ലാലും വീണ്ടും
ചൊവ്വ, 20 മെയ് 2008   ( 14:46 IST )
ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. കമല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡ്രീം ടീം പ്രൊഡക്ഷന്‍സിന് വേണ്ടി ഹൌളി പോട്ടൂര്‍ ആണ് നിര്‍മ്മിക്കുന്നത്. ശ്രീനിവാസന്‍ ഈ ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കും. ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാലും കമലും ശ്രീനിവാസനും ഒടുവില്‍ ഒരുമിച്ചത്. ആ ചിത്രം മികച്ച വിജയം നേടിയിരുന്നു. മഴയെത്തും മുന്‍പേ, ചമ്പക്കുളം തച്ചന്‍, അഴകിയ രാവണന്‍ തുടങ്ങിയവയാണ് ശ്രീനി - കമല്‍ ടീമിന്‍റെ മറ്റ് പ്രമുഖ ചിത്രങ്ങള്‍. ഉദയനാണ് താരത്തിന് ശേഷം ശ്രീനിവാസന്‍ മോഹന്‍ലാലിനെ നായകനാക്കിയെഴുതുന്ന ചിത്രം എന്ന പ്രത്യേകത കൂടി പുതിയ സിനിമയ്ക്കുണ്ട്.

ഹൌളി പോട്ടൂരാണ് മമ്മൂട്ടിയുടെ പുതിയ ചിത്രമായ ‘പരുന്തി’ന്‍റെയും നിര്‍മ്മാതാവ്. പരുന്തിന്‍റെ ചിത്രീകരണം അവസാനിച്ച ശേഷമേ കമല്‍ ചിത്രം ആരംഭിക്കുകയുള്ളൂ എന്നാണ് സൂചന.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഷേക്സ്‌പിയര്‍ സൂപ്പര്‍
വി എം വിനുവിന്‍റെ ചിത്രത്തില്‍ മമ്മൂട്ടി
‘തലപ്പാവ്‘ ജൂണ്‍ അവസാനം
സിങ്കമാകുന്ന സൂര്യ
സുരേഷ്ഗോപി വീണ്ടും സൂപ്പര്‍ പൊലീസ്
കനിഹ വിവാഹിതയാകുന്നു
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
വിക്രമിന്‍റെ വില്ലന്‍‌മാര്‍
സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ് ചിത്രമായ ‘കന്തസാമി’യിലാണ് ഇന്ദ്രജിത്ത്...
'വാരണം ആയിരം’ വൈകും
മമ്മൂട്ടിയും റോമയും ഒന്നിക്കുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...