|
| കാസിനോവ ഓഗസ്റ്റ് 10ന് തുടങ്ങും |
| ബുധന്‍, 21 മെയ് 2008 ( 11:41 IST ) | |
ഉദയനാണ് താരം എന്ന സിനിമ എല്ലാ രീതിയിലും ഒരു ശുദ്ധികലശമായിരുന്നു. സിനിമാലോകത്തെ അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞ ആ ചിത്രം, നിര്‍മ്മാതാക്കളും സംവിധായകരും താരങ്ങളുമൊക്കെ സിനിമയെ എങ്ങനെയാണ് സമീപിക്കേണ്ടതെന്ന് കാണിച്ചു തന്നു. റോഷന്‍ ആന്‍ഡ്രൂസ് - മോഹന്‍ലാല്‍ ടീമിന് അഭിമാനിക്കാവുന്ന വിജയമായിരുന്നു ഉദയനാണ് താരം. ഇപ്പോഴിതാ വീണ്ടും ഒന്നിക്കുകയാണ് റോഷനും മോഹന്‍ലാലും. ‘കാസിനോവ’ എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കാസിനോവയുടെ ചിത്രീകരണം ഓഗസ്റ്റ് 10ന് ആരംഭിക്കും.
ഗോവയും ബാംഗ്ലൂരുമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍. നോട്ടുബുക്കിന് ഛായാഗ്രഹണം നിര്‍വഹിച്ച ദിവാകറാണ് കാസിനോവയുടെയും ക്യാമറാമാന്‍. മോഹന്‍ലാലിനൊപ്പം നാല് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വിവാഹത്തോടെ പ്രണയം അവസാനിക്കുന്നു എന്ന വാദം ശരിയല്ലെന്നു പ്രഖ്യാപിക്കുന്ന ഒരു കഥയുമായാണ് റോഷന്‍ ആന്‍ഡ്രൂസ് വരുന്നത്. മുത്തച്ഛന്‍റെ പ്രണയത്തിലൂടെ പ്രണയത്തിന്‍റെ ഭംഗി മനസിലാക്കുന്ന കൊച്ചുമകന്‍റെ കഥയാണ് കാസിനോവ. മുത്തച്ഛന് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഒരു പ്രണയത്തിന്‍റെ യാഥാര്‍ത്ഥ്യം അന്വേഷിച്ചു പോകുന്ന ചെറുമകനായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. ഈ അന്വേഷണത്തിനിടെ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് കാസിനോവയുടെ പ്രമേയം. ശ്രീനിവാസനും ഒരു പ്രധാന വേഷത്തിലെത്തുന്നതായി സൂചനയുണ്ട്.
സഞ്ജയ് - ബോബി ടീമാണ് കാസിനോവയുടെ തിരക്കഥ രചിക്കുന്നത്. റോഷന്‍റെ നോട്ടുബുക്കിന് തിരക്കഥയൊരുക്കിയതും ഇവര്‍ തന്നെയാണ്. ആറു നായികമാരാണ് ഈ ചിത്രത്തില്‍ ഉള്ളത്. ഇവര്‍ ആരൊക്കെ എന്ന് തീരുമാനിച്ചിട്ടില്ല. ഇംപ്രസാരിയോ മോഷന്‍ പിക്‍ചേഴ്സ് ലിമിറ്റഡിന്‍റെ ബാനറില്‍ ഹരീഷാണ് കാസിനോവ നിര്‍മ്മിക്കുന്നത്.
കാസിനോവയ്ക്ക് ശേഷം റോഷന്‍ സംവിധാനം ചെയ്യുന്നത് ഒരു മമ്മൂട്ടിച്ചിത്രമാണ്. ജയിംസ് ആല്‍ബര്‍ട്ടാണ് ആ ചിത്രത്തിന്‍റെ തിരക്കഥ.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|