യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ദിലീപും പൃഥ്വിയും: റോബിന്‍‌ഹുഡ്
ബുധന്‍, 21 മെയ് 2008   ( 14:27 IST )
ജോഷി സംവിധാനം ചെയ്യുന്ന ‘റോബിന്‍‌ഹുഡി’ല്‍ പൃഥ്വിരാജും ദിലീപും നായകന്‍‌മാരാകുന്നു. ചോക്ലേറ്റിന്‍റെ തിരക്കഥാകൃത്തുക്കളായ സച്ചിയും സേതുവും ചേര്‍ന്നാണ് ഈ സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള എ ടി എമ്മുകളില്‍ മോഷണം നടത്തുന്നവനായാണ് പൃഥ്വി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ദിലീപിന്‍റെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ചോക്ലേറ്റിന് മുന്‍പ് സച്ചിയും സേതുവും ആലോചിച്ച കഥയാണിത്. ചോക്ലേറ്റില്‍ നിന്ന് വ്യത്യസ്തമായി ആക്ഷനായിരിക്കും ഈ ചിത്രത്തില്‍ പ്രാധാന്യം. ആദ്യം നായകനിരയില്‍ പൃഥ്വിരാജ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് ദിലീപിന് അനുയോജ്യമായ രീതിയില്‍ ഒരു കഥാപാത്രം ജനിക്കുന്നതും കഥയില്‍ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉണ്ടാകുന്നതും. പൃഥ്വിയെപ്പോലെ ദിലീപിനും കള്ളന്‍റെ വേഷമാണോ എന്ന് അറിവായിട്ടില്ല. അങ്ങനെയെങ്കില്‍ മണിരത്നം ചിത്രമായ ‘തിരുടാ തിരുടാ’ പോലെ ഒരു ആക്ഷന്‍ എന്‍റര്‍ടെയ്നറായിരിക്കും റോബിന്‍‌ഹുഡ്.

ജോഷി ഇപ്പോള്‍ ‘ട്വന്‍റി20’യുടെ തിരക്കിലാണ്. അതിനു ശേഷം റോബിന്‍‌ഹുഡും മോഹന്‍ലാല്‍ നായകനാകുന്ന ചെ ഗുവേരയുമാണ് ജോഷിയുടെ പ്രൊജക്ടുകള്‍. തിരക്കഥ ശരിയാകുന്നതിനനുസരിച്ച് ഏത് ആദ്യം തുടങ്ങണമെന്ന കാര്യം തീരുമാനിക്കും. എ കെ സാജനാണ് ചെ ഗുവേരയുടെ തിരക്കഥാകൃത്ത്.

അനന്താവിഷനു വേണ്ടി പി കെ മുരളീധരനും ശാന്താമുരളിയുമാണ് റോബിന്‍‌ഹുഡ് നിര്‍മ്മിക്കുന്നത്. സൂപ്പര്‍ഹിറ്റുകളായ ക്ലാസ്മേറ്റ്സും ചോക്ലേറ്റും നിര്‍മ്മിച്ചതും അനന്താവിഷനായിരുന്നു.



(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കാസിനോവ ഓഗസ്റ്റ് 10ന് തുടങ്ങും
‘വെള്ളിത്തിരൈ‘ ടീം വീണ്ടും
ശ്രീനിയും മോഹന്‍ലാലും വീണ്ടും
ഷേക്സ്‌പിയര്‍ സൂപ്പര്‍
വി എം വിനുവിന്‍റെ ചിത്രത്തില്‍ മമ്മൂട്ടി
‘തലപ്പാവ്‘ ജൂണ്‍ അവസാനം
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
വിക്രമിന്‍റെ വില്ലന്‍‌മാര്‍
സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ് ചിത്രമായ ‘കന്തസാമി’യിലാണ് ഇന്ദ്രജിത്ത്...
'വാരണം ആയിരം’ വൈകും
മമ്മൂട്ടിയും റോമയും ഒന്നിക്കുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...