|
| മമ്മൂട്ടി ക്രിക്കറ്റ് ഭ്രാന്തന്‍ |
| ബുധന്‍, 21 മെയ് 2008 ( 16:31 IST ) | |
ക്രിക്കറ്റ് ഭ്രാന്തനായ പൊലീസുകാരനായി സൂപ്പര്‍താരം മമ്മൂട്ടി അഭിനയിക്കുന്നു. ഉദയായുടെ ബാനറില്‍ കുഞ്ചാക്കോ ബോബന്‍ നിര്‍മ്മിച്ച് നവാഗതനായ ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ക്രിക്കറ്റ് ഭ്രാന്തനാകുന്നത്. മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധ്യതയുണ്ട്. അതെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ക്രിക്കറ്റ് ഭ്രാന്തു മൂലം ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലുമുണ്ടാകുന്ന പ്രശ്നങ്ങളുടെ രസകരമായ ആവിഷ്കാരത്തിനാണ് ആഷിക് അബു ശ്രമിക്കുന്നത്. ആഷിക് തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വഹിക്കുന്നത്. കഥ ഏറെയിഷ്ടപ്പെട്ട മമ്മൂട്ടി ആവേശത്തോടെയാണ് ഈ ചിത്രവുമായി സഹകരിക്കുന്നത്.
നടന്‍ കുഞ്ചാക്കോ ബോബന്‍റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ഈ സിനിമ. ഉദയാ എന്ന ബാനറിനെ ചാക്കോച്ചന്‍ പുനരുജ്ജീവിപ്പിക്കുകയാണ് ഈ മമ്മൂട്ടിച്ചിത്രത്തിലൂടെ. ഈ സിനിമയില്‍ ചാക്കോച്ചന്‍ അഭിനയിക്കുന്നില്ല. കൊച്ചിയാണ് പ്രധാന ലൊക്കേഷന്‍. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ശ്രമം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|