|
| ദുര്‍മന്ത്രവാദവുമായി വര്‍മ |
| ബുധന്‍, 11 ജൂണ്‍ 2008 ( 17:32 IST ) | |
സര്‍ക്കാര്‍ രാജിന്‍റെ തകര്‍പ്പന്‍ വിജയം രാം ഗോപാല്‍ വര്‍മയ്ക്ക് ആശ്വാസം പകര്‍ന്നിരിക്കുകയാണ്. ശിവ, ഡാര്‍ലിംഗ്, ആഗ് തുടങ്ങിയ വന്‍ പരാജയങ്ങള്‍ക്ക് ശേഷമുള്ള ഈ വിജയത്തോടെ ബോളിവുഡില്‍ വീണ്ടും ചുവടുറപ്പിക്കാനാണ് വര്‍മയുടെ ശ്രമം. പ്രദര്‍ശനസജ്ജമായിക്കഴിഞ്ഞ ‘കോണ്‍ട്രാക്ടി’ന് ശേഷം ദുര്‍മന്ത്രവാദത്തെക്കുറിച്ച് ഒരു സിനിമയാണ് വര്‍മ ഒരുക്കുന്നത്. ‘ഫൂങ്ക്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
കന്നഡ സൂപ്പര്‍താരം സുദീപാണ് ഈ ചിത്രത്തിലെ നായകന്‍. മറാത്തി നാടക നടിയായ അമൃതയാണ് നായിക. വണ്‍ മോര്‍ തോട്ട് എന്‍റര്‍ടെയ്ന്‍മെന്‍റും, അസാം ഖാന്‍, പര്‍വേസ് ധമാനിയ എന്നിവരും ചേര്‍ന്നാണ് ഫൂങ്ക് നിര്‍മ്മിക്കുന്നത്. അമര്‍ മൊഹ്‌ലിയാണ് സംഗീത സംവിധാനം. ഈ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പും നിര്‍മ്മിക്കുന്നുണ്ട്.
‘രാത്‘, ‘ഭൂത്’, ‘ധര്‍നാ മനാ ഹൈ‘ എന്നീ ഹൊറര്‍ ചിത്രങ്ങള്‍ക്ക് ശേഷം പ്രേക്ഷകരെ ഭയപ്പെടുത്തുക എന്ന ലക്‍ഷ്യവുമായാണ് രാം ഗോപാല്‍ വര്‍മ ഫൂങ്കുമായി എത്തുന്നത്. ബോളിവുഡിലെ വമ്പന്‍ താരങ്ങളെ വച്ച് സിനിമയെടുക്കുന്നതിന് പരിമിതികളുണ്ടെന്നും ചെറിയ താരങ്ങളാണെങ്കില്‍ താരങ്ങളെക്കാള്‍ പ്രാധാന്യം കഥയ്ക്ക് ലഭിക്കുമെന്നും വര്‍മ പറയുന്നു. അതുകൊണ്ടാണ് ഫൂങ്കില്‍ തന്‍റെ പതിവ് ടീമിനെ ഒഴിവാക്കിയതെന്നും വര്‍മ പറയുന്നു.
പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്ന ‘കോണ്‍ട്രാക്ട്’ അധോലോകവും ഭീകരവാദവും വിഷയമാക്കിയ ചിത്രമാണെന്ന് വര്‍മ വ്യക്തമാക്കുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന് വിലവര്‍ധിപ്പിക്കാനുളള പൊതുമേഖല എണ്ണകമ്പനികളുടെ തീരുമാനം വിമാനയാത്ര ചെലവേറിയതാക്കും... |
| |
|
|
|
|
|
|
|