യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
മനോജിന്‍റെ അന്വേഷണങ്ങള്‍
വ്യാഴം, 12 ജൂണ്‍ 2008   ( 10:49 IST )
മനോജ് കെ ജയന്‍ സി ബി ഐ ഉദ്യോഗസ്ഥനാകുന്നു. കണിച്ചു കുളങ്ങരയില്‍ സി ബി ഐ എന്ന ചിത്രത്തിലാണ് മനോജിന്‍റെ സി ബി ഐ വേഷം. ആ‍നമല ചിട്ടിഫണ്ട് ഉടമയായ രതീഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ എത്തുന്ന സി ബി ഐ ഉദ്യോഗസ്ഥനായ അര്‍ജുന്‍ എന്ന കഥാപാത്രത്തെയാണ് മനോജ് അവതരിപ്പിക്കുന്നത്. ബഡാദോസ്ത് എന്ന ഹിറ്റ് ചിത്രത്തിലെ പൊലീസ് ഉദ്യോഗസ്ഥനായ സക്കീര്‍ അലിക്ക് ശേഷം മനോജ് അന്വേഷണ ഉദ്യോഗസ്ഥന്‍റെ വേഷത്തിലെത്തുകയാണ് ഈ ചിത്രത്തില്‍.

കേരളത്തില്‍ അടുത്തകാലത്തുണ്ടായ ഒരു കൂട്ടക്കൊലയുടെ കഥയാണ് ഈ സിനിമയ്ക്ക് വിഷയമാകുന്നത്. സുരേഷ് വിനു സംവിധാനം ചെയ്യുന്ന ‘കണിച്ചുകുളങ്ങരയില്‍ സി ബി ഐ‘ രണ്ട് ചിട്ടി സ്ഥാപനങ്ങളുടെ മത്സരത്തിന്‍റെയും പകയുടെയും പശ്ചാത്തലത്തിലാണ് വികസിക്കുന്നത്. ആനമല ചിട്ടിഫണ്ട് സ്ഥാപനത്തിന്‍റെ ജനറല്‍ മാനേജര്‍ രതീഷും ബന്ധുക്കളും ഒരു റോഡപകടത്തില്‍ കൊല്ലപ്പെട്ടു. ഒരു സാധാരണ റോഡപകടം എന്ന രീതിയില്‍ പത്രങ്ങളില്‍ ആദ്യം ഈ സംഭവം വായിച്ചു തള്ളപ്പെട്ടു. എന്നാല്‍ പിന്നീട് ഇതൊരു കൂട്ടക്കൊലയാണോ എന്ന സംശയം ഉയരുന്നു.

ഹിമാലയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശ്രീകുമാര്‍ തമ്പി നിര്‍മ്മിക്കുന്ന കണിച്ചുകുളങ്ങരയില്‍ സി ബി ഐയില്‍ സായ്കുമാര്‍, സുരേഷ്കൃഷ്ണ, മേഘനാഥന്‍, സാദിഖ്, രാജന്‍ പി ദേവ് തുടങ്ങിയവര്‍ വേഷമിടുന്നു. ലക്‍ഷ്മി ശര്‍മയാണ് നായിക. ഹരികുമാരന്‍ തമ്പിയാണ് ഈ ചിത്രത്തിന്‍റെ രചന. എം ഡി സുകുമാരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന കണിച്ചുകുളങ്ങരയില്‍ സി ബി ഐയുടെ സംഗീതം എസ് പി വെങ്കിടേഷ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ദുര്‍മന്ത്രവാദവുമായി വര്‍മ
പ്രതിസന്ധി രൂക്ഷം; ചലച്ചിത്രമേഖല സ്തംഭനത്തിലേക്ക്
കുറുവച്ചനായി മമ്മൂട്ടി
പാരകളെ അതിജീവിച്ചു: തിലകന്‍
അവാര്‍ഡില്ല; എങ്കിലും ചരിത്ര നേട്ടം
പുലിജന്‍‌മം മികച്ച ചിത്രം; പ്രിയാമണി നടി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മോഹന്‍ലാലിന്‍റെ ഭീഷ്മര്‍
കന്മദം എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ലോഹി സംവിധാനം ചെയ്യാനിരുന്ന.....
ജഗദീഷ് ഹിന്ദിയിലും ബാര്‍‌ബര്‍
രൂപേഷ്‌പോള്‍ തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന് വിലവര്‍ധിപ്പിക്കാനുളള പൊതുമേഖല എണ്ണകമ്പനികളുടെ തീരുമാനം വിമാനയാത്ര ചെലവേറിയതാക്കും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...