|
| വീരാളിപ്പട്ട് തമിഴില്‍ ‘നാഗര്‍കോവില്‍’ |
| വെള്ളി, 20 ജൂണ്‍ 2008 ( 14:16 IST ) | |
പൃഥ്വിരാജിന് ഇപ്പോള്‍ തമിഴില്‍ വലിയ താരപരിവേഷമാണ്. എണ്ണത്തില്‍ വളരെ കുറവാണെങ്കിലും പൃഥ്വിയുടെ ചിത്രങ്ങള്‍ വ്യത്യസ്തവും രസകരവുമാണെന്നാണ് തമിഴ് ആരാധകരുടെ അഭിപ്രായം. വര്‍ഷത്തില്‍ പരമാവധി രണ്ടു ചിത്രങ്ങള്‍ മാത്രമാണ് പൃഥ്വിയുടേതായി തമിഴില്‍ റിലീസ് ചെയ്യുന്നത്. മലയാളത്തിലും തെലുങ്കിലും അഭിനയിക്കുന്നതു കൊണ്ട് തമിഴകത്തിന് മാത്രമായി പൃഥ്വിയെ ലഭിക്കുന്നില്ല. ഇതിന് ഒരു പരിഹാരമായി പൃഥ്വിയുടെ മറുഭാഷാ ചിത്രങ്ങള്‍ മൊഴിമാറ്റി തമിഴകത്തെത്തുന്നത് പതിവായിരിക്കുകയാണ്.
മലയാളത്തില്‍ പരാജയമായ ‘വീരാളിപ്പട്ട്’ എന്ന സിനിമ ഇത്തരത്തില്‍ തമിഴില്‍ മൊഴിമാറ്റിയെത്തുകയാണ്. പൃഥ്വിരാജും പത്മപ്രിയയും ജോഡികളായ ഈ സിനിമ ‘നാഗര്‍കോവില്‍’ എന്ന പേരിലാണ് തമിഴിലെത്തുന്നത്. കുക്കു സുരേന്ദ്രനാണ് സംവിധായകന്‍. പാരമ്പര്യമായി വെളിച്ചപ്പാടുകള്‍ ഉള്ള ഒരു കുടുംബത്തിന്‍റെ പുതിയ തലമുറയില്‍പ്പെട്ടവനാണ് പൃഥ്വി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്ന നായകന്‍. അഭ്യസ്തവിദ്യനായ അയാള്‍ക്കുണ്ടാകുന്ന ചില മാനസിക സംഘര്‍ഷങ്ങളാണ് പ്രമേയം. പൃഥ്വിരാജിന്‍റെ അച്ഛനായി മുരളിയും മികച്ച അഭിനയം കാഴ്ച വയ്ക്കുന്നു.
‘ശത്തം പോടാതെ’ എന്ന തമിഴ് ചിത്രത്തില്‍ പൃഥ്വിയും പത്മപ്രിയയും ജോഡികളായി അഭിനയിച്ചിട്ടുണ്ട്. രസകരമായ കാര്യം, ഈ സിനിമ മലയാളത്തില്‍ ‘കേള്‍ക്കാത്ത ശബ്ദം’ എന്ന പേരില്‍ ഡബ്ബ് ചെയ്ത് പ്രദര്‍ശിപ്പിച്ചു എന്നതാണ്. പൃഥ്വിയുടെ മറ്റൊരു പരാജയ ചിത്രമായ സത്യവും തമിഴില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുകയാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | മനോജിന്‍റെ അന്വേഷണങ്ങള്‍ | | ആനമല ചിട്ടിഫണ്ട് ഉടമയായ രതീ ഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അ ന്വേഷിക്കാന്‍ എത്തുന്ന അര്‍ജുന്‍... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ് തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ... |
| |
|
|
|
|
|
|
|