യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
അതിഥികള്‍ പോരാട്ടം തുടങ്ങി
വെള്ളി, 20 ജൂണ്‍ 2008   ( 17:05 IST )
മമ്മൂട്ടിയും മോഹന്‍ലാലും അതിഥികളായി അഭിനയിച്ച സിനിമകള്‍ ഒരേ ദിവസം പ്രദര്‍ശനത്തിനെത്തി. മമ്മൂട്ടി അതിഥിയായ ‘വണ്‍‌വേ ടിക്കറ്റ്’, മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്ന ‘മിഴികള്‍ സാക്ഷി’ എന്നീ ചിത്രങ്ങളാണ് വെള്ളിയാഴ്ച റിലീസായത്. വണ്‍‌വേ ടിക്കറ്റില്‍ പൃഥ്വിരാജാണ് നായകന്‍. മിഴികള്‍ സാക്ഷിയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുകുമാരിയാണ്.

ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ‘വണ്‍‌വേ ടിക്കറ്റ്’ 60 കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ഒരു പൃഥ്വിരാജ് ചിത്രം ആദ്യമായാണ് കേരളത്തില്‍ ഇത്രയധികം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. മമ്മൂട്ടിയുടെ ആരാധകനായാണ് പൃഥ്വി ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. മമ്മൂട്ടി മമ്മൂട്ടിയായി തന്നെ അഭിനയിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മമ്മൂട്ടി എത്തുന്ന രംഗങ്ങളാണ് വണ്‍‌വേ ടിക്കറ്റിന്‍റെ ഹൈലൈറ്റ്. കാവ്യാ മാധവന്‍ രചിച്ച ഒരു ഒപ്പനയും പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. ഭാമയാണ് നായിക. ചിത്രത്തെക്കുറിച്ച് മികച്ച റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ബിപിന്‍ പ്രഭാകറിന്‍റെ രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം പൃഥ്വി തന്നെ നായകനായ കാക്കി.

അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത ‘മിഴികള്‍ സാക്ഷി’ 36 സെന്‍ററുകളില്‍ പ്രദര്‍ശനത്തിനെത്തി. ഈ ലോ ബജറ്റ് ചിത്രം രണ്ടാഴ്ച പ്രദര്‍ശിപ്പിച്ചാല്‍ തന്നെ ലാഭം നേടുമെന്നാണ് പ്രതീക്ഷ. നഷ്ടപ്പെട്ടു പോയ മകനെ അന്വേഷിച്ച് അലയുന്ന ഒരമ്മയുടെ മാനസിക വ്യഥയുടെ കഥയാണ് മിഴികള്‍ സാക്ഷി. മോഹന്‍ലാലാണ് സുകുമാരിയുടെ മകനായി അഭിനയിക്കുന്നത്. ലാല്‍ എത്തുന്ന രംഗങ്ങള്‍ പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. മനോഹരമായ ഗാനങ്ങളും ഈ ചിത്രത്തിന്‍റെ സവിശേഷതയാണ്.



(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വീരാളിപ്പട്ട് തമിഴില്‍ ‘നാഗര്‍കോവില്‍’
മലയാളം മോഹിച്ച് പവിത്ര
സി ഐ ഡി മൂസ വീണ്ടും
സല്‍മാന്‍റെ നായികയായി അസിന്‍
പ്രിയ വീണ്ടും പൃഥ്വിയുടെ നായിക
ഷാജൂണ്‍ ചിത്രത്തില്‍ ദിലീപ്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മനോജിന്‍റെ അന്വേഷണങ്ങള്‍
ആ‍നമല ചിട്ടിഫണ്ട് ഉടമയായ രതീ ഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അ ന്വേഷിക്കാന്‍ എത്തുന്ന അര്‍ജുന്‍...
കുറുവച്ചനായി മമ്മൂട്ടി
ദുര്‍മന്ത്രവാദവുമായി വര്‍മ
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ്‌ തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...