യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
അണ്ണന്‍‌തമ്പി തെലുങ്കിലേക്ക്
ശനി, 21 ജൂണ്‍ 2008   ( 15:12 IST )
മലയാളത്തിലെ മെഗാഹിറ്റായ അണ്ണന്‍‌തമ്പി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണയാണ് ഈ ചിത്രത്തില്‍ അണ്ണനെയും തമ്പിയെയും അവതരിപ്പിക്കുന്നത്. ബാലകൃഷ്ണ നേരിട്ടാണ് ഈ ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. 35 ലക്ഷം രൂപയാണ് റീമേക്ക് റേറ്റ്. സംവിധായകനെ തീരുമാനിച്ചിട്ടില്ല.

അണ്ണന്‍‌തമ്പി തമിഴിലേക്ക് റീമേക്ക് ചെയ്യാനും ചില നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നുണ്ട്. രജനീകാന്ത് അണ്ണന്‍‌തമ്പി കാണാന്‍ താല്‍‌പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. മറ്റു ചില തമിഴ് സൂപ്പര്‍താരങ്ങളും അണ്ണന്‍‌തമ്പിയെ നോട്ടമിട്ടു കഴിഞ്ഞു എന്നാണ് അറിയുന്നത്.

അന്‍‌വര്‍ റഷീദ് സംവിധാനം ചെയ്ത ഈ ചിത്രം മലയാള സിനിമയിലെ കളക്‍ഷന്‍ റെക്കോര്‍ഡുകളെല്ലാം ഭേദിക്കുകയാണ്. 75 തിയേറ്ററുകളില്‍ റിലീസ് ചെയ്ത അണ്ണന്‍‌തമ്പി 60 തിയേറ്ററുകളില്‍ അമ്പത് ദിനം പിന്നിട്ടു കഴിഞ്ഞു. കോടികളാണ് ഈ ചിത്രം ലാഭം നേടിയത്. സാറ്റലൈറ്റ് അവകാശമായി ഒരു കോടി പത്ത് ലക്ഷം രൂപയും ലഭിച്ചു. മമ്മൂട്ടി ഡബിള്‍ റോളില്‍ അഭിനയിച്ച ഈ സിനിമയിലെ നായികമാര്‍ ലക്‍ഷ്മി റായിയും ഗോപികയുമാണ്. ബെന്നി പി നായരമ്പലമാണ് തിരക്കഥ.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കമല്‍ ‘മര്‍മയോഗി’യിലേക്ക്
അതിഥികള്‍ പോരാട്ടം തുടങ്ങി
വീരാളിപ്പട്ട് തമിഴില്‍ ‘നാഗര്‍കോവില്‍’
മലയാളം മോഹിച്ച് പവിത്ര
സി ഐ ഡി മൂസ വീണ്ടും
സല്‍മാന്‍റെ നായികയായി അസിന്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മനോജിന്‍റെ അന്വേഷണങ്ങള്‍
ആ‍നമല ചിട്ടിഫണ്ട് ഉടമയായ രതീ ഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അ ന്വേഷിക്കാന്‍ എത്തുന്ന അര്‍ജുന്‍...
കുറുവച്ചനായി മമ്മൂട്ടി
ദുര്‍മന്ത്രവാദവുമായി വര്‍മ
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ്‌ തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...